03:33am 13 November 2026
NEWS
ബ്രഹ്മപുരത്ത് ഡോഗ് ഷെൽട്ടർ നിർമാണോദ്‌ഘാടനം നടത്തി
09/03/2026  08:38 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ബ്രഹ്മപുരത്ത് ഡോഗ് ഷെൽട്ടർ നിർമാണോദ്‌ഘാടനം നടത്തി
HIGHLIGHTS

ബ്രഹ്മപുരത്ത് ആരംഭിക്കുന്ന ഡോഗ് ഷെൽട്ടറിന്‍റെ നിർമാണോദ്‌ഘാടനം മേയർ അഡ്വ. മിനിമോൾ വി.കെ നിർവഹിക്കുന്നു.

കൊച്ചി: കൊച്ചി മുൻസിപ്പൽ കോർപ്പറേഷൻ ബ്രഹ്മപുരത്ത് ആരംഭിക്കുന്ന ഡോഗ് ഷെൽട്ടർ നിർമാണോദ്‌ഘാടനം മേയർ അഡ്വ. മിനിമോൾ വി.കെ നിർവഹിച്ചു. തെരുവ്നായ്ക്കളെ പൊതുനിരത്തിൽ നിന്ന്   മാറ്റണമെന്നും തദ്ദേശ സ്‌ഥാപനങ്ങൾ ഇതിനു മുൻകൈ എടുക്കണമെന്നുമുള്ള സുപ്രീം കോടതി വിധിയുടെ അടിസ്‌ഥാനത്തിലാണ് ഡോഗ് ഷെൽട്ടർ നിർമിക്കാൻ തീരുമാനിച്ചത്.  ബ്രഹ്മപുരത്ത് ഒരേക്കർ സ്‌ഥലത്ത്‌ 1000 തെരുവ്നായ്ക്കളെ പുനരധിവസാനിപ്പിക്കുക എന്നതാണ് ആദ്യഘട്ടം ലക്ഷ്യമിടുന്നത്. എബിസി പ്രോഗ്രാം നടത്തിയ ശേഷമാകും തെരുവ് നായ്ക്കളെ ഇവിടേക്ക് മാറ്റുക. ആനിമൽ വെൽഫെയർ ബോർഡിന്‍റെ മാനദണ്ഡങ്ങൾക്കനുസരിച്ചായിരിക്കും നിർമാണം. ഷെൽട്ടറിൽ നിരീക്ഷണ ബ്ലോക്ക്, പോസ്റ്റ് ഓപ്പറേറ്റിവ് ബ്ലോക്ക്, ക്വാറെന്‍റെയ്ൻ ബ്ലോക്ക്, ഡിസേബിൾഡ് വാർഡ് എന്നിവയുണ്ടാകും. നൂറ്  നായ്ക്കൾക്ക് 185 സ്ക്വയർ  മീറ്റർ സ്‌ഥലമാണ്‌ നീക്കി വച്ചിട്ടുള്ളത്. നായ്ക്കൾക്കുള്ള
ഭക്ഷണം പാചകം ചെയ്യാനും മരുന്നുകൾ സൂക്ഷിക്കാനുമുള്ള  സൗകര്യം, സിസിടിവി നിരീക്ഷണം എന്നിവയെല്ലാം ഇവിടെ സജ്ജമാക്കും. തെരുവുകളിൽ നായ്ക്കളുടെ എണ്ണം കുറയ്ക്കുക എന്നതാണ് ലക്‌ഷ്യം. അഡോപ്‌ഷൻ കേന്ദ്രവും ഇതിനോടൊപ്പം പ്രവർത്തിക്കും.ബ്രഹ്മപുരത്ത് നടന്ന ചടങ്ങിൽ ഡെപ്യൂട്ടി മേയർ ദീപക് ജോയ് അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്‌ഥിരം സമിതി അധ്യക്ഷ സീന ഗോകുലൻ സ്വാഗതം പറഞ്ഞു.സ്‌ഥിരം സമിതി അധ്യക്ഷന്മാരായ ഷാകൃത സുരേഷ്ബാബു, ആന്‍റണി പൈനുതറ, കെ എ മനാഫ്, പി എം നസീമ, ജിസ്‌മി ജെറാൾഡ്, കൗൺസിലർമാരായ എം. ജി അരിസ്‌റ്റോട്ടിൽ, വിജയകുമാർ, ഹെൻ്ററി ഓസ്‌റ്റിൻ, എം.എക്സ് സെബാസ്റ്റ്യൻ, ജിസൺ ജോർജ്, ജോസഫ് സുമിത്ത്, മോളി ചാർളി,ബ്രിജിതാ അശ്വിൻ, അഡീഷണൽ സെക്രട്ടറി സജി എൽ.എസ് തുടങ്ങിയവർ പങ്കെടുത്തു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img