10:12am 20 October 2026
NEWS
മഞ്ഞപ്ര ഇടതുകര കനാലിൽ നായയുടെ ജഢം
06/02/2025  06:02 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മഞ്ഞപ്ര ഇടതുകര കനാലിൽ നായയുടെ ജഢം

മഞ്ഞപ്ര  : ചാലക്കുടി ഇടതുകര കനാലിൻ്റെ പുല്ലത്താൻ കവല ഭാഗത്ത് നായയുടെ ജഢം ഒഴുകിയെത്തി. ഇന്നലെ ഉച്ചയോടെയാണ് ഇത്നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഈ ഭാഗത്തെ കനാലിൻ്റെ കലുങ്കിൽ പശുവിൻ്റെ ജഡം കുടുങ്ങിയ നിലയിൽ കാണപ്പെട്ടത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കനാൽ അധികൃതർ എത്തി നായയുടെ ജഡം മറവ് ചെയ്തു. ജലസേചനകനാലിൽ മൃഗങ്ങളുടെ ജഢം ഉൾപ്പെടെ മൽസ്യ ,മാംസ അവിശിഷ്ടങ്ങൾ, കുപ്പികൾ ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ, മറ്റ് ഇതര വസ്തുക്കൾ കനാലിൽ തള്ളുന്നവരെ കണ്ട് പിടിക്കാൻ സത്വര നടപടികൾ ബന്ധപ്പെട്ട അധികാരികൾ സ്വീകരിക്കണമെന്ന് കോൺഗ്രസ് മഞ്ഞപ്ര മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ ആവശ്യപ്പെട്ടു.മഞ്ഞപ്ര മെഡിക്കൽ സെൻ്റർ ആസ്പത്രിക്ക് സമീപത്തുള്ള കനാൽ കലുങ്കിൻ്റെ വീതി കൂട്ടി വെള്ളം സുഗമമായി ഒഴുകുന്നതിന് വേണ്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന് ഷൈബി പാപ്പച്ചൻ ആവശ്യപ്പെട്ടു.കനാലിൻ്റെ ആഴം വർധിപ്പിച്ച് വീതികുറഞ്ഞ എല്ലാ കലുങ്ക്കളും വെള്ളം സുഗമമായി ഒഴുകുന്നതിന് വേണ്ട നടപടികളുമായി ബന്ധപ്പെട്ടവർ തയ്യാറാകണം.

ചിത്രം : മഞ്ഞപ്ര ഇടതുകര കനാലിൽ ഒഴുകിയെത്തിയ നായയുടെ ജഢം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img