06:20pm 07 September 2026
NEWS
കോട്ടയത്ത് പാമ്പാടിയിൽ തെരുവ് നായയുടെ ആക്രമണം. മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റു.
വളർത്ത് മൃഗങ്ങളെയും നായ കൊന്നു.

30/06/2025  07:39 PM IST
സണ്ണി ലുക്കോസ്
കോട്ടയത്ത് പാമ്പാടിയിൽ തെരുവ് നായയുടെ  ആക്രമണം. മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റു. വളർത്ത് മൃഗങ്ങളെയും നായ കൊന്നു.

കോട്ടയത്ത് സൗത്ത് പാമ്പാടിയിൽ തെരുവു നായയുടെ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഇതിൽമൂന്നുപേർക്ക് ഗുരുതമായി പരിക്കേറ്റു.നായക്ക് പേവിഷബാധയെന്ന് സംശയം.മുളയംക്കുന്ന്, കന്നുവെട്ടി, കുറ്റിക്കൽ പ്രദേശങ്ങളിലുള്ളവർക്കാണ് കടിയേറ്റത്.നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി.തിങ്കൾ ഉച്ചകഴിഞ്ഞ് 2 മണിക്കും, 4 മണിക്കും ഇടയിലാണ് സംഭവം.കുറ്റിക്കൽ സെന്റ് തോമസ് ഹൈസ്കൂളിന് സമീപം ചാത്തൻപുരയിടത്ത് അനീഷ് സി. കുര്യാക്കോസിനാണ് നായയുടെ കടി ഏറ്റതായി ആദ്യം വിവരം പുറത്ത് വന്നത്.. അനീഷിന്റെ കാലിൽ കടിച്ച നായ തുടർന്ന് അനീഷ് വീണ് പോയതോടെ മുഖത്തും കൈക്കും കടിച്ച് മുറിവേൽപ്പിച്ചു.തുടർന്ന് റബ്ബർ തോട്ടത്തിൽ നിൽക്കുകയായിരുന്ന  അമ്പാട്ട് ജോബി കുര്യാക്കോസിന്റെ കാലിനും നായ കടിച്ചു. ചുണ്ടിനും മുഖത്തും കൈക്കും കടിച്ച് മാരകമായി മുറിവേൽപ്പിച്ചു. പിന്നീട് മുളേക്കുന്ന്‌ കിഴക്കയിൽ കെ. എസ് ചക്കോയെയും ( കുഞ്ഞൂട്ടി ) കടിച്ചു. കന്നുവെട്ടി ഭാഗത്ത് കൊല്ലം പറമ്പിൽ ജോസഫ് കുര്യനെ (റ്റിറ്റു ) മാന്തിയ നായ, വെള്ളറയിൽ മോഹനന്റെ ദേഹത്തും ചാടിക്കയറി.ചാത്തൻപുരയിടത്ത് തോമസ് കുര്യാക്കോസിന്റെയും വെള്ളറയിൽ മോഹനന്റെയും വീട്ടിലെ കോഴികളെ നായ കടിച്ചു കൊന്നു.ഗുരുതരമായ പരിക്കേറ്റ അനീഷും ജോബിയും ചാക്കോയും പാമ്പാടി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.സ്കൂൾ വിടുന്ന സമയം കൂടിയായിരുന്നു നായയുടെ ആക്രമണം എന്നതിനാൽ സമീപത്തെ വിദ്യാലയങ്ങളിൽ നിന്ന് രക്ഷിതാക്കൾ നേരിട്ട് എത്തി കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img