11:01am 25 November 2026
NEWS
ഇന്ത്യയുടെ അന്റാർട്ടിക് പര്യവേക്ഷണത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശനം 27ന് സിഎംഎഫ്ആർഐയിൽ
24/11/2026  06:40 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഇന്ത്യയുടെ അന്റാർട്ടിക് പര്യവേക്ഷണത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശനം 27ന് സിഎംഎഫ്ആർഐയിൽ

കൊച്ചി: 1983ലെ ഇന്ത്യയുടെ ചരിത്രപ്രധാനമായ അന്റാർട്ടിക് ശാസ്ത്ര പര്യവേക്ഷണത്തെയും മേഖലയിലെ രാജ്യത്തിന്റെ ആദ്യ ഗവേഷണ കേന്ദ്രമായ 'ദക്ഷിൺ ഗംഗോത്രി' സ്ഥാപിച്ചതിനെയും ആസ്പദമാക്കി നിർമ്മിച്ച ഡോക്യുമെന്ററി വെള്ളിയാഴ്ച (നവംബർ 27) കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) പ്രദർശിപ്പിക്കും.

ഡോ. ഹർഷ് കെ. ഗുപ്തയുടെ നേതൃത്വത്തിൽ നടന്ന മൂന്നാമത് ഇന്ത്യൻ അന്റാർട്ടിക് പര്യവേക്ഷണത്തിന്റെ വെല്ലുവിളികളും നേട്ടങ്ങളുമാണ് 'മിറക്കിൾ ഇൻ അന്റാർട്ടിക്ക: ദ ഫോർഗോട്ടൻ സ്റ്റോറി ഓഫ് ദക്ഷിൺ ഗംഗോത്രി' എന്ന ഡോക്യുമെന്ററിയിലൂടെ പുനരാവിഷ്‌കരിക്കുന്നത്. പ്രതികൂല കാലാവസ്ഥയെയും സാങ്കേതിക തടസ്സങ്ങളെയും അതിജീവിച്ച് വെറും 60 ദിവസത്തിനുള്ളിൽ അന്റാർട്ടിക്കയിൽ ഇന്ത്യയുടെ ആദ്യ ശാസ്ത്ര ഗവേഷണ കേന്ദ്രം സ്ഥാപിച്ച ദൗത്യസംഘത്തിന്റെ ശ്രമങ്ങളാണ് ചിത്രത്തിലുള്ളത്. 

മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയാണ് (എംബിഎഐ) പ്രദർശനം സംഘടിപ്പിക്കുന്നത്. പര്യവേക്ഷണ സംഘത്തിലെ അംഗവും സിഎംഎഫ്ആർഐ മുൻ ശാസ്ത്രജ്ഞനുമായ ഡോ. കെ.ജെ. മാത്യു  അന്റാർട്ടിക് ഓർമ്മകൾ പങ്കുവെക്കും. ഡോക്യുമെന്ററി നിർമ്മാതാവ് സൗരഭ റാവു ചിത്രം പരിചയപ്പെടുത്തും.

ഉച്ചയ്ക്ക് രണ്ടിന് സി.എം.എഫ്.ആർ.ഐ പ്ലാറ്റിനം ജൂബിലി ഹാളിൽ നടക്കുന്ന ചടങ്ങിൽ റാഞ്ചി ബിർസ കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ജോർജ് ജോൺ മുഖ്യാതിഥിയാകും. സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് അധ്യക്ഷത വഹിക്കും.

വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും മുൻകൂട്ടി രജിസ്റ്റർ ചെയ്ത് പ്രദർശനത്തിൽ സൗജന്യമായി പങ്കെടുക്കാം. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: 9995032692.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img