12:19am 03 July 2026
NEWS
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ചെങ്ങന്നൂര്‍ ബ്രാഞ്ച് സംഘടിപ്പിച്ച ഡോക്ടേഴ്സ് ദിനാചരണം
02/07/2026  05:20 PM IST
nila
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ചെങ്ങന്നൂര്‍ ബ്രാഞ്ച്  സംഘടിപ്പിച്ച ഡോക്ടേഴ്സ് ദിനാചരണം

ചെങ്ങന്നൂര്‍: ജീവിതത്തിലെ വിവിധ പ്രതിസന്ധികളെ അതിജീവിച്ചു കൊണ്ടുള്ള ഡോക്ടര്‍മാരുടെ സേവനം വിലമതിക്കാനാവാത്തതാണെന്ന് ചെങ്ങന്നൂര്‍ നഗരസഭ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ഷിബു രാജന്‍ പറഞ്ഞു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ചെങ്ങന്നൂര്‍ ബ്രാഞ്ച്  സംഘടിപ്പിച്ച ഡോക്ടേഴ്സ് ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരുണ നിറഞ്ഞതും ദൈവീകമായ സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ഡോക്ടര്‍മാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം പൊതു സമൂഹത്തിനുണ്ടെന്ന് ഷിബു രാജന്‍ പറഞ്ഞു. ഐഎംഎ പ്രസിഡന്റ് ഡോ: നവീന്‍പിള്ള അധ്യക്ഷത വഹിച്ചു. ഫോക്‌ലോര്‍ അക്കാദമി  മുന്‍ ചെയര്‍മാന്‍ ഒ.എസ്. ഉണ്ണികൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. ഐഎംഎ സെക്രട്ടറി ഡോ: ആര്‍. ജയകൃഷ്ണന്‍, വനിതാ വിഭാഗം പ്രസിഡന്റ് ഡോ: ഷേര്‍ലി ഫിലിപ്പ്,റോട്ടറി ക്ലബ്ബ് പ്രസിഡന്റ്  ബിജു മാത്യു കുറ്റിക്കാട്, ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ഡോ: ഉമ്മന്‍ വര്‍ഗീസ്, മാധ്യമപ്രവര്‍ത്തകന്‍ അനീഷ് വി. കുറുപ്പ്, ചെങ്ങന്നൂര്‍ ക്ലബ് സെക്രട്ടറി എ.ജി. ഷാനവാസ് സിറ്റിസണ്‍ ക്ലബ് പ്രസിഡന്റ് ശശിധരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.ചടങ്ങില്‍ ഡോ: ഉമ്മന്‍ വര്‍ഗീസ്,  ഡോ: ബാലചന്ദ്രന്‍ , ഡോ: ഷേര്‍ലി ഫിലിപ്പ്, ഡോ: എ. പി. ഗീവര്‍ഗീസ്, ഡോ: ജെയിംസ്, ഡോ: ബീന രാധാകൃഷ്ണന്‍, ഡോ: രാജി ജയകൃഷ്ണന്‍ എന്നിവരെ  ആദരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img