12:48pm 12 November 2026
NEWS
ഡോക്ടർ കക്കാട്ട് ഉസ്മാന് സ്വീകരണം നൽകി
29/12/2025  10:32 AM IST
nila
ഡോക്ടർ കക്കാട്ട്  ഉസ്മാന് സ്വീകരണം നൽകി.

 

ദോഹ : ഖത്തറിൽ സന്ദർശനത്തിനെത്തിയ സാമൂഹിക പ്രവർത്തകനും ജീവ കാരുണ്യ പ്രവർത്തകനും റിട്ടയേർഡ്  മെഡിക്കൽ ഓഫീസറുമായ ഡോക്ടർ കക്കാട്ട് ഉസ്മാന് വില്ല്യാപ്പള്ളി മുസ്ലിം ജമാ - അത്ത് ഖത്തർ ചാപ്റ്റർ അരോമ ദർബാർ ഹാളിൽ സ്വീകരണം നൽകി. ഉപദേശക സമിതി ചെയർമാൻ പി വി എ നാസർ ഉത്ഘാടനം ചെയ്തു. പ്രസിഡന്റ്‌ നാസർ നീലിമ അദ്യക്ഷനായിരുന്നു.മുസ്ലിം ജമാ - അത്ത് ഖത്തർ ചാപ്റ്റർ പ്രവർത്തന ങ്ങൾ മാതൃകപരമാണെന്നു സ്വീകരണത്തിനു മറുപടിയായി അദ്ദേഹം അഭിപ്രായപെട്ടു.

ജമാ - അത്തിന്റെ പരിധിയിലുള്ള വിവിധ സബ്ബ് കമ്മിറ്റിയുടെ വർഷാവസാനത്തിന്റെ ഭാഗമായിപ്രവർത്തനങ്ങൾ വിലയിരുത്തുകയുണ്ടായി.ദത്ത് പെൺകുട്ടികളുടെ  കനിവ് പദ്ധതി കൺവീണർ എം പി ഇല്യാസ്, വി സേവ് സമ്പാദ്യ പദ്ധതി ചെയർമാൻ അരോമ ഫൈസൽ, വി കെയർ സേവന പദ്ധതി വൈസ് ചെയർമാൻ ഡോക്ടർ ഫർഹാൻ, ഹൃദയപൂർവ്വം റമദാൻ റിലീഫ് കൺവീണർ നിസാർ തായാട്ട് കുനി, വിഭവ സമാഹരണം ചെയർമാൻ സാദിഖ് കോയിക്കര എന്നിവർ നടത്തുകയുണ്ടായി. മെമ്പർമാരുടെ വാർഷിക ഹാജർ നില, വരിസംഖ്യ എന്നിവ സമീർ മലോൽ അവതരിപ്പിച്ചു.

പ്രാർത്ഥന അഷ്‌റഫ്‌ തായാട്ട് കുനി, ഓർഗനൈസിങ് സെക്രട്ടറി നസീർ പി പി കെ മാസാന്ത റിപ്പോർട്ട് അവധരിപ്പിച്ചു.
ജനറൽ സെക്രട്ടറി സൽമാൻ മുണ്ടിയാട്ട് സ്വാഗതവും, ട്രഷറര്‍ ഷംസീർ വെങ്കപ്പെറ്റ നന്ദിയും രേഖപെടുത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img