
ലഖ്‌നൗ: വനിതാ ഡോക്ടർ ഗർഭിണിയായ മുസ്ലീം യുവതിയെ മതം കാരണം ചികിത്സിക്കാൻ വിസമ്മതിച്ചെന്ന് പരാതി. ഉത്തർപ്രദേശിലെ ജൗൻപൂർ ജില്ലയിലെ ഒരു ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സെപ്റ്റംബർ 30ന് നടന്ന സംഭവമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ജില്ലാ വനിതാ ആശുപത്രിയിൽ ചികിത്സ തേടിയ ശമ പർവീൻ എന്ന യുവതിക്കാണ് ഡേലി ഡോക്ടർ ചികിത്സ നിഷേധിച്ചത്.
"അവൾ ഒരു മുസ്ലീമാണ്..... ഞാൻ അവളെ ചികിത്സിക്കില്ല... മറ്റെവിടെയെങ്കിലും കൊണ്ടുപോകൂ," ഡോക്ടർ സ്ത്രീയുടെ ഒപ്പം വന്നവരോട് പറഞ്ഞതായി ആരോപിക്കപ്പെടുന്നു. ഷമയെ സ്ത്രീയെ സെപ്റ്റംബർ 30 ന് രാത്രി ജില്ലാ വനിതാ ആശുപത്രിയിലേക്ക് കൊണ്ടുവന്നെന്ന് ഷമയുടെ ഭർത്താവ് മുഹമ്മദ് നവാസ് പറഞ്ഞു, ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറോട് അവളെ പരിശോധിക്കാൻ ആവശ്യപ്പെട്ടെങ്കിലും അവർ വിസമ്മതിച്ചു. "അവളെ OT (ഓപ്പറേഷൻ തിയറ്റർ) യിലേക്ക് കൊണ്ടുവരരുത്....അവൾ മുസ്ലീമാണ്....ഞാൻ അവളെ ചികിത്സിക്കില്ല," ഡോക്ടർ പറഞ്ഞു, നവാസ് പറയുന്നു.
തനിക്ക് ചികിത്സ നിഷേധിക്കപ്പെട്ട കാര്യം പറയുന്ന ശമ പർവീന്റെ വീഡിയോ ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിങ് പങ്കുവെച്ചതോടെയാണ് സംഭവം വിവാദമാകുന്നത്. 'മതമേതാണെന്ന് ചോദിച്ചതിന് ശേഷം ദൈവത്തിന്റെ രൂപമായി കണക്കാക്കുന്ന ഡോക്ടർ ചികിത്സ നിഷേധിച്ചു. യുപിയിലെ ജോൺപുരിലാണ് ഈ സംഭവം. യോഗിയുടെയും മോദിയുടെയും സ്വപ്‌നത്തിലുള്ള പുതിയ ഇന്ത്യയിതാണ്', അദ്ദേഹം കുറിച്ചു.
വീഡിയോ വൈറലായതിന് പിന്നാലെ ജോൺപുർ ജില്ലയിലെ ആരോഗ്യ ഉദ്യോഗസ്ഥർ ഡോക്ടറോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇത്തരം പെരുമാറ്റം വച്ച്പുലർത്തില്ലെന്നും ഒരു ഡോക്ടർ മതം നോക്കി രോഗിയുടെ ചികിത്സ നിഷേധിക്കരുതെന്നും മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥൻ പറഞ്ഞു. ഡോക്ടർക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.











