NEWS
എറണാകുളത്ത് ഹൈബ്രിക് കഞ്ചാവുമായി ഡോക്ടർ പിടിയിൽ
12/10/2025 04:44 PM IST
nila

എറണാകുളത്ത് ഹൈബ്രിക് കഞ്ചാവുമായി ഡോക്ടർ പിടിയിൽ. കൊട്ടാരക്കര സ്വദേശി ഡോ. അലൻ കോശിയാണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ അസിസ്റ്റന്റ് ഫിസിഷ്യനാണ് ഡോ. അലൻ കോശി.
ഡോക്ടറിൽ നിന്ന് 2.5 ഗ്രാം ഹൈബ്രിഡ് കഞ്ചാവും, എട്ടു ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് സംഘം ഡോക്ടറുടെ വരാപ്പുഴയിലെ വീട്ടിലെത്തി പരിശോധന നടത്തിയത്. ഡോക്ടറെ വരാപ്പുഴ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.