NEWS
മലപ്പുറത്ത് ലേഡി ഡോക്ടറെ നാല് സ്ത്രീകൾ ചേർന്ന് മർദ്ദിച്ചു
03/04/2026 10:28 AM IST
nila

മലപ്പുറം: വനിതാ ഡോക്ടറെ പരിശോധന മുറിയിൽ വെച്ച് മർദ്ദിച്ചതായി പരാതി. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സിനി ജലീലാണ് ആക്രമണത്തിനിരയായത്. നാലു സ്ത്രീകൾ ചേർന്ന് മർദ്ദിച്ചതായാണ് പരാതി. ആക്രമണത്തിൽ പരിക്കേറ്റ ഡോക്ടർ ആശുപത്രിയിൽ ചികിത്സയിലാണ്. അജിത, അശ്വതി എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്.
സ്വകാര്യ ക്ലിനിക്കിലെ പരിശോധനാ മുറിയിൽ വെച്ച് ഇന്നലെ വൈകീട്ടാണ് സംഭവം ഉണ്ടായത്. ജില്ലാ ആശുപത്രിയിൽ പ്രസവത്തിന് എത്തിയ സ്ത്രീ ഗുരുതരാവസ്ഥയിൽ ആയതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും മരണപ്പെടുകയും ചെയ്തിരുന്നു. ഇതിൽ ചികിത്സ പിഴവ് ആരോപിച്ചാണ് ആക്രമണം എന്നാണ് സൂചന.
അതേസമയം ഐഎംഎ പെരിന്തൽമണ്ണ ഘടകം അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. പ്രതികളെ ഉടനെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം. സംഭവത്തിൽ പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










