
തമിഴ് സിനിമയിലെ ഒരു മുൻനിര സംവിധായകനായ മണിരത്നം സംവിധാനം ചെയ്ത് അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം 'തഗ് ലൈഫ്' ആണ്. കമല്‍ഹാസനും, ചിമ്പുവും ആദ്യമായി ഒന്നിച്ചഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിൽ മറ്റുള്ള പ്രധാന കഥാപാത്രങ്ങളിൽ തൃഷ, ജോജു ജോർജ്ജ്, ഐശ്വര്യ ലക്ഷ്മി, ഗൗതം കാർത്തിക് തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. ജൂൺ 5-ന് തിയേറ്ററുകളിലെത്താനിരിക്കുന്ന ഈ ചിത്രത്തിന് എ.ആർ.റഹ്‌മാനാണ് സംഗീതം നൽകിയിരിക്കുന്നത്. ആരാധകർ വളരെയധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ സിനിമക്ക് ശേഷം മണിരത്നം ഒരു പ്രണയകഥയാണ് സംവിധാനം ചെയ്യാൻ പോകുന്നത് എന്നുള്ള വാർത്ത മുൻപ് നൽകിയിരുന്നു. ഇതിനെ തുടർന്ന് ഈ ചിത്രം സംബന്ധമായി ഇപ്പോൾ ലഭിച്ചിരിക്കുന്ന വാർത്ത ഈ ചിത്രത്തിൽ പ്രശസ്ത തെലുങ്ക് നടനായ നവീൻ പോളിഷെട്ടിയാണത്രെ കഥാനായകനായി എത്തുന്നത്. അതുപോലെ ഒരേ സമയം തമിഴിലും, തെലുങ്കിലുമായി ഒരുങ്ങാനിരിക്കുന്ന ഈ ചിത്രത്തിൽ രുക്മിണി വസന്താണത്രെ നായികയായി അഭിനയിക്കുന്നത്. വിജയ്സേതുപതി നായകനാകുന്ന 'ഏസ്', ശിവകത്തികേയൻ നായകനായി അഭിനയിക്കുന്ന 'മദ്രാസി' എന്നീ സിനിമകളിൽ രുക്മിണി വസന്താണ് നായകിയുട കഥാപാത്രം അവതരിപ്പിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇക്കാര്യങ്ങൾ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം അടുത്ത് തന്നെ ഉണ്ടാകുമെന്നും പറയപ്പെടുന്നുണ്ട്.
Photo Courtesy - Google











