12:18pm 13 November 2026
NEWS
ആകാശത്ത് പ്രതിരോധ ശബ്ദങ്ങൾ കേൾക്കുമ്പോൾ ചിത്രങ്ങൾ പകർത്തരുത്; കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
14/03/2026  02:14 PM IST
nila
ആകാശത്ത് പ്രതിരോധ ശബ്ദങ്ങൾ കേൾക്കുമ്പോൾ ചിത്രങ്ങൾ പകർത്തരുത്; കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

​ദോഹ: ആകാശത്ത് പ്രതിരോധ നടപടികളുടെയോ സ്ഫോടനങ്ങളുടെയോ ശബ്ദം കേൾക്കുമ്പോൾ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കരുതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം (MoI) പൊതുജനങ്ങൾക്ക് കർശന നിർദ്ദേശം നൽകി. ശനിയാഴ്ച മന്ത്രാലയത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് (X) ഈ സുരക്ഷാ മുന്നറിയിപ്പ് നൽകിയത്.
ശബ്ദങ്ങൾ കേൾക്കുമ്പോൾ ആദ്യം പ്രതികരണം ദൃശ്യങ്ങൾ പകർത്തുക എന്നതാവാം. എന്നാൽ, വീഡിയോ പകർത്താൻ ശ്രമിക്കുന്നത് നിങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറുന്നതിൽ നിന്ന് തടയുകയും അപകടസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ആകാശത്തുനിന്ന് വീഴുന്ന അവശിഷ്ടങ്ങൾ (Shrapnel) മൂലമോ, സ്ഫോടനത്തിന്റെ പ്രകമ്പനം മൂലം ചില്ലുകൾ തകരുന്നത് മൂലമോ പരിക്കേൽക്കാൻ കാരണമായേക്കാം.ജനലുകളിൽ നിന്നും തുറസ്സായ സ്ഥലങ്ങളിൽ നിന്നും മാറി എത്രയും വേഗം വീടിനുള്ളിലോ കെട്ടിടങ്ങൾക്കുള്ളിലോ സുരക്ഷിതമായ ഇടങ്ങളിലേക്ക് നീങ്ങുക.
ഇത്തരം ദൃശ്യങ്ങൾ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും സുരക്ഷാപരമായ കാരണങ്ങളാൽ ഒഴിവാക്കണം. അനാവശ്യ ചിത്രീകരണം ഒഴിവാക്കി സ്വന്തം സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകണം.
​ജനങ്ങളുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img