10:47am 14 November 2026
NEWS
പി എം ശ്രീ പദ്ധതിയിൽ കീഴടങ്ങരുത് . ജനവിധി മാനിക്കണം. സേവ് എഡ്യൂക്കേഷൻ കമ്മിറ്റി
18/06/2026  06:25 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പി എം ശ്രീ പദ്ധതിയിൽ കീഴടങ്ങരുത് .  ജനവിധി മാനിക്കണം. സേവ് എഡ്യൂക്കേഷൻ കമ്മിറ്റി

കൊച്ചി : കഴിഞ്ഞ എൽഡിഎഫ് സർക്കാർ വഞ്ചനാപരമായി ഒപ്പിട്ട പിഎം ശ്രീ പദ്ധതിയിൽ കീഴടങ്ങരുതെന്നും ധാരണാ പത്രത്തിൽ നിന്ന് പിന്തിരിയണമെന്നും  യു ഡി എഫ് സർക്കാരിനോട് സേവ് എഡ്യൂക്കേഷൻ കമ്മിറ്റി അഭ്യർത്ഥിച്ചു.പിണറായി സർക്കാർ പ്രസ്തുത കരാറിൽ മന്ത്രിസഭയറിയാതെ, രഹസ്യമായി, ഒപ്പു വെച്ച നടപടി വഞ്ചനാപരവും നിയമവിരുദ്ധവുമായിരുന്നു.
അതിനെതിരെയുള്ള പ്രതിഷേധം ശക്തവും സമഗ്രവുമായിരുന്നു. ജനങ്ങളിൽ നിന്നുണ്ടായ പ്രതിഷേധത്തിന്റെ സമ്മർദ്ദത്താൽ  താത്കാലികമായി നിർത്തി വെയ്ക്കുമെന്ന് പറയാൻ ഇടത് സർക്കാർ നിർബന്ധിതമാവുകയാണുണ്ടായത്.

NEP -യുടെ ഭാഗമായ പി എം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി മുന്നോട്ട് പോയാൽ ഭീകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കപ്പെടും.വിഷയം പരിശോധിക്കാൻ മന്ത്രിതല ഉപസമിതി രൂപവൽക്കരിക്കുന്നത് പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറുന്ന നടപടികൾ സ്വീകരിക്കാൻ വേണ്ടിയാകണം.

ഫണ്ട് മാത്രം സ്വീകരിക്കും  കരിക്കുലം നിർദ്ദേശങ്ങൾ അവഗണിക്കുമെന്ന സർക്കാർ വാദം ഒരു അന്ധവിശ്വാസമാണ് . സംഘ പരിവാർ കരിക്കുലം നടപ്പാക്കാനാണ് പിഎം ശ്രീ പദ്ധതി ലക്ഷ്യം വെയ്ക്കുന്നത്.

സംഘപരിവാർ അജണ്ട കേരളത്തിൽ നടപ്പിലാക്കാനും  അന്ധവിശ്വാസവും അശാസ്ത്രീയതയും വളർത്തിയെടുക്കാനും ഉദ്ദേശിച്ചുള്ള കേന്ദ്ര സർക്കാറിന്റെ പദ്ധതിയുടെ ഭാഗമാകാൻ കേരളത്തെ ഒരിക്കലും അനുവദിക്കരുതെന്ന് ഓൾ ഇന്ത്യ സേവ് എഡ്യൂക്കേഷൻ കമ്മിറ്റി സംസ്ഥാന ചാപ്റ്ററിന്  വേണ്ടി ഡോ. ജോർജ് ജോസഫ്, അഡ്വ. ശാന്തി രാജ്, എം ഷാജർ ഖാൻ, ഡോക്ടർ ജ്യോതിരാജ്, പ്രൊഫസർ പി എൻ തങ്കച്ചൻ, നിഖിൽ സജി തോമസ് , ഫ്രാൻസിസ് കളത്തിങ്കൽ  തുടങ്ങിയവർ  പ്രസ്താവിച്ച്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img