NEWS
അപകടസ്ഥലങ്ങളിൽ കൂട്ടംകൂടരുത്, ദൃശ്യങ്ങൾ പകർത്തിയാൽ കർശന നിയമനടപടി: ഖത്തർ ആഭ്യന്തര മന്ത്രാലയം
04/03/2026 03:57 PM IST
nila

ദോഹ: രാജ്യത്തെ നിലവിലെ അസാധാരണ സാഹചര്യങ്ങൾ കണക്കിലെടുത്ത് പൊതുജനങ്ങൾക്ക് കർശന നിർദ്ദേശങ്ങളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. അപകടസ്ഥലങ്ങളിൽ കൂട്ടംകൂടുന്നതും ദൃശ്യങ്ങൾ പകർത്തുന്നതും നിയമവിരുദ്ധമാണെന്നും ലംഘിക്കുന്നവർ കർശന നിയമനടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.അപകടസ്ഥലങ്ങളിലോ സുരക്ഷാ നീക്കങ്ങൾ നടക്കുന്ന ഇടങ്ങളിലോ എത്തി വീഡിയോ പകർത്തുന്നതും അവ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. ഇത് സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിനാലാണ് ഇത്തരമൊരു നടപടി. നിലവിലെ സംഭവവികാസങ്ങളെക്കുറിച്ച് ഔദ്യോഗിക സ്രോതസ്സുകളിൽ (Official Sources) നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











