09:33pm 21 July 2026
NEWS
സഭയിൽ വിജയ്‌യെ കിട്ടിയാൽ എല്ലൊടിക്കും; ഭീഷണി മുഴക്കിയ ഡിഎംകെ എം.എൽ.എ അറസ്റ്റിൽ
21/07/2026  01:32 PM IST
nila
സഭയിൽ വിജയ്‌യെ കിട്ടിയാൽ എല്ലൊടിക്കും; ഭീഷണി മുഴക്കിയ ഡിഎംകെ എം.എൽ.എ അറസ്റ്റിൽ

 

 
തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ പൊതുവേദിയിൽ ഭീഷണി മുഴക്കുകയും, വിവാദ പരാമർശങ്ങൾ നടത്തുകയും ചെയ്ത സംഭവത്തിൽ വിളാത്തികുളം ഡി.എം.കെ. എം.എൽ.എ. ജി.വി. മാർക്കണ്ഡേയനെ പോലീസ് അറസ്റ്റ് ചെയ്തു.  ടി.വി.കെ. പാർട്ടി നേതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.  ഇന്നലെ  പുലർച്ചെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

അദ്ദേഹത്തിന്റെ  അറസ്റ്റിൽ പ്രതിഷേധിച്ച് അനുയായികൾ പൊലീസ് വാഹനം തടയാൻ ശ്രമിച്ചത് ആ പ്രദേശത്ത് വലിയ തരത്തിലുള്ള സംഘർഷാവസ്ഥ സൃഷ്ടിച്ചു. തുടർന്ന് പ്രതിഷേധക്കാരെ മാറ്റിയ ശേഷമാണ് പൊലീസ് സംഘം എം.എൽ.എ.യുമായി മടങ്ങിയത്. മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് കോവിൽപ്പട്ടിയിൽ നടന്ന പൊതുസമ്മേളനത്തിലായിരുന്നു വിവാദ പ്രസംഗം!  

നിയമസഭയിൽ വെച്ച് വിജയ്‌യെ അടുത്ത് കിട്ടിയാൽ അദ്ദേഹത്തിന്റെ  എല്ല് ഒടിക്കുമെന്നായിരുന്നു എം.എൽ.എ.യുടെ ഭീഷണി. ആറേഴു മണിക്കൂറുകളോളം നടന്ന പോലീസ് ചോദ്യം ചെയ്യലിനെ തുടർന്ന്  അദ്ദേഹത്തെ  കോടതിയിൽ ഹാജരാക്കുകയും കോടതി അദ്ദേഹത്തെ 15 ദിവസം കസ്റ്റഡിയിൽ വെക്കുവാനും ഉത്തരവിട്ടു!

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img