09:26am 24 October 2026
NEWS
രഹസ്യ ക്യാമറ കണ്ണുകളുമായി വ്യവസായി എത്തിയത് രാഷ്ട്രീയ നീക്കങ്ങൾ ചോർത്താൻ; ഡി.കെ. ശിവകുമാറിന്റെ വെളിപ്പെടുത്തലിൽ കർണാടകയിൽ രാഷ്ട്രീയ വിവാദം
24/10/2026  08:41 AM IST
രാഷ്ട്രീയ ലേഖകൻ
രഹസ്യ ക്യാമറ കണ്ണുകളുമായി വ്യവസായി എത്തിയത് രാഷ്ട്രീയ നീക്കങ്ങൾ ചോർത്താൻ; ഡി.കെ. ശിവകുമാറിന്റെ വെളിപ്പെടുത്തലിൽ കർണാടകയിൽ രാഷ്ട്രീയ വിവാദം

ബംഗളൂരു: കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും കേരള മുഖ്യമന്ത്രി വി.ഡി. സതീശനെയും സ്റ്റിംഗ് ഓപ്പറേഷനിലൂടെ കുടുക്കാൻ ശ്രമം നടന്നതായി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വെളിപ്പെടുത്തി. ഒരു വ്യവസായിയാണ് ഇതിനായി എത്തിയതെന്നും, രഹസ്യ ക്യാമറയിലൂടെ ദൃശ്യം പകർത്താൻ കഴിയുന്ന 'മെറ്റാ സ്മാർട്ട് ഗ്ലാസ്' (Meta Smart Glasses) ധരിച്ചിരുന്നതാണ് സംശയം ജനിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. എങ്കിലും, ആ വ്യവസായി ആരാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. വ്യവസായങ്ങളെക്കുറിച്ചാണ് ചർച്ച ആരംഭിച്ചതെങ്കിലും, സംഭാഷണം പെട്ടെന്നുതന്നെ രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ചും തന്ത്രങ്ങളെക്കുറിച്ചും ഉള്ള ചോദ്യങ്ങളിലേക്ക് മാറിയതോടെ സംശയം ബലപ്പെടുകയായിരുന്നുതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
​വി.ഡി. സതീശനെയും ലക്ഷ്യമിട്ടു: കേരള മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദർശിച്ചപ്പോഴും ഇയാൾ ഇതേ മെറ്റാ ഗ്ലാസ് ധരിച്ചിരുന്നതായി റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു. എന്നാൽ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി, ഒരു കേന്ദ്രമന്ത്രി എന്നിവരെ കണ്ടപ്പോൾ ഇയാൾ ഈ ഗ്ലാസ് ധരിച്ചിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.
​രാഷ്ട്രീയ വിവാദം ശക്തമാകുന്നു
​കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഉന്നംവച്ചുള്ള 'സ്റ്റിംഗ് ഓപ്പറേഷൻ' വീഡിയോകളെച്ചൊല്ലി രാഷ്ട്രീയ പോര് ശക്തമാകുന്നതിനിടയാണ് ഡി.കെ. ശിവകുമാറിന്റെ പുതിയ വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നത്. പത്ത് മന്ത്രിമാരെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും ലക്ഷ്യമിട്ട് സ്റ്റിംഗ് ഓപ്പറേഷൻ നടത്താൻ സ്വകാര്യ ഏജൻസിക്ക് കേന്ദ്രമന്ത്രിയും കർണാടക ബി.ജെ.പി നേതാവും പണം നൽകിയെന്ന് കോൺഗ്രസ് എം.എൽ.എ രവികുമാർ നേരത്തെ ആരോപിച്ചിരുന്നു. സംഭവത്തിന് പിന്നിൽ കോൺഗ്രസാണോ പ്രതിപക്ഷ പാർട്ടികളാണോ എന്നതിനെച്ചൊല്ലി ഇരുപക്ഷത്തുനിന്നും കടുത്ത ആരോപണ-പ്രത്യാരോപണങ്ങളാണ് ഇപ്പോൾ ഉയരുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img