
നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാരികൾ തട്ടിപ്പ് നടത്തിയെന്ന ആരോപണം വലിയ വിവാദമായിരിക്കുകയാണ്. കൃഷ്ണകുമാറിനും ദിയക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളുയർത്തി ജീവനക്കാരികൾ രംഗത്ത് വന്നിരുന്നു. തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നും ജാതി അധിക്ഷേപം നടത്തിയെന്നും ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് യുവതികൾ ഉയർത്തിയത്. ദിയയുടെ ഭർത്താവ് രാത്രിയിൽ വിളിച്ച് പൂവാലന്മാരെ പോലെ പെരുമാറുന്നെന്നും ഒരു ജീവനക്കാരി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് ദിയ നൽകിയ മറുപടിയാണ് സൈബർ ലോകത്ത് ഇപ്പോൾ വൈറലാകുന്നത്.
ദിയയുടെ ഭർത്താവ് പൂവാലന്മാരെ പോലെ രാത്രി വിളിച്ച് സംസാരിക്കുന്നു എന്നായിരുന്നു ജീവനക്കാരി പറയുന്നത്. ഇന്നത്തെ മികച്ച കോമഡി അവാർഡ് ഈ പെൺകുട്ടിക്ക് എന്ന ക്യാപ്ഷനോടെ ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വന്ന വിഡിയോയിൽ ദിയ കൃഷ്ണ കമൻറിലൂടെ മറുപടി പറയുന്നുണ്ട്. '2,3 മണിക്ക് ദിയയുടെ ഭർത്താവ് വിളിക്കുന്നു. രാത്രി എന്തു ചെയ്യുന്നു എന്നാണ് ചോദിക്കുന്നത്. പൂവാലന്മാരെ പോലെയാണ് സംസാരം' എന്നാണ് ജീവനക്കാരിയുടെ പ്രതികരണം.
'വീട്ടിൽ ബിരിയാണി ആണ് മോളെ.. മണ്ണുവാരി തിന്നാറില്ല' എന്നാണ് ദിയ കൃഷ്ണ പോസ്റ്റിന് താഴെ കമൻറ് ചെയ്തിരിക്കുന്നത്. ഈ കമൻറിന് മാത്രം 1 ലക്ഷത്തിന് മുകളിൽ പേരാണ് ലൈക്ക് ചെയ്തിട്ടുള്ളത്. അതേ വിഡിയോ ദിയ ഇൻസ്റ്റയിൽ പങ്കുവച്ചിട്ടുണ്ട്. 'അവൻ ഓടിക്കുന്നത് റോൾസ് റോയിസാണ് മോളെ.. തള്ളി വണ്ടി നോക്കുവാണേൽ അറിയിക്കാമേ..' എന്നാണ് ദിയയുടെ കമൻറ്.











