05:48pm 10 November 2026
NEWS
വനിതാ ചെസ് ലോകകിരീടം ദിവ്യ ദേശ്മുഖിന്


28/07/2025  05:27 PM IST
nila
വനിതാ ചെസ് ലോകകിരീടം ദിവ്യ ദേശ്മുഖിന്

വനിതാ ചെസ് ലോകകിരീടം ദിവ്യ ദേശ്മുഖിന്. ഏറെ നാടകീയമായ ഫൈനലിൽ കൊനേരു ഹംപിയെ പരാജയപ്പെടുത്തിയാണ് ദിവ്യ ലോകകിരീടം സ്വന്തമാക്കിയത്. രണ്ടാമത്തെ റാപ്പിഡ് ടൈബ്രേക്കിന്റെ അവസാനത്തിലാണ് പത്തൊൻപതുകാരിയായ ദിവ്യയ്ക്ക് മുന്നിൽ കൊനേരു ഹംപി പതറിയത്. ഈ വിജയത്തോടെ ഇന്ത്യയുടെ 88-ാമത് ഗ്രാൻഡ്മാസ്റ്ററായും കിരീടം നേടുന്ന നാലാമത്തെ ഇന്ത്യൻ വനിതയായും ദിവ്യ മാറി. കൊനേരു ഹംപി, ഡി.ഹരിക, വൈശാലി എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റു വനിതകൾ. 

 കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ നടന്ന മത്സരങ്ങൾ സമനിലയിൽ അവസാനിച്ചതോടെയാണ് വിജയിയെ കണ്ടെത്താൻ ടൈബ്രേക്കർ വേണ്ടിവന്നത്. ഒന്നാം റാപ്പിഡ് ഗെയിമിൽ ഇരുവരും സമനിലയിൽ പിരിഞ്ഞിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img