03:48pm 05 November 2026
NEWS
തദ്ദേശവാർഡ് വിഭജനം : ഡീലിമിറ്റേഷൻ കമ്മീഷൻ ഹിയറിംഗ് 29ന്
22/01/2025  10:02 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
തദ്ദേശവാർഡ് വിഭജനം : ഡീലിമിറ്റേഷൻ കമ്മീഷൻ ഹിയറിംഗ് 29ന്

ആലപ്പുഴ: ജില്ലയിലെ ഗ്രാമപഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിലെ കരട് വാർഡ് വിഭജന നിർദ്ദേശങ്ങൾ സംബന്ധിച്ച പരാതികളിൽ സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ ജനുവരി 29 രാവിലെ 9 മുതൽ കളക്ടറേറ്റ് കോമ്പൗണ്ടിലുള്ള ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ജില്ലാതല ഹിയറിംഗ് (നേർ വിചാരണ) നടത്തും.  കരട് വാർഡ് വിഭജന നിർദ്ദേശങ്ങളിന്മേൽ നിശ്ചിത സമയപരിധിക്ക് മുൻപായി ആക്ഷേപങ്ങൾ/ അഭിപ്രായങ്ങൾ സമർപ്പിച്ചിട്ടുള്ളവരേ മാത്രമേ ഹിയറിംഗിൽ പങ്കെടുക്കുവാൻ അനുവദിക്കുകയുള്ളൂ.കൂടാതെ മാസ് പെറ്റീഷനുകൾ നൽകിയിട്ടുള്ളവരിൽ നിന്നും ഒരു പ്രതിനിധിയെ മാത്രമേ ഹിയറിംഗിൽ പങ്കെടുക്കുവാൻ അനുവദിക്കുകയുള്ളു എന്നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ  ജില്ലാ കളക്ടർ അറിയിച്ചു അന്നേ  ദിവസ്സം (ജനു 29 )രാവിലെ ഒമ്പതു മണിമുതൽ തൈക്കാട്ടുശ്ശേരി, പട്ടണക്കാട്, കഞ്ഞിക്കുഴി, ആര്യാട് ബ്ലോക്കുകളിലെ  ഗ്രാമ പഞ്ചായത്തുകളും ചേർത്തല  നഗരസഭയുമായി   ബന്ധപ്പെട്ട    പരാതികളാണ്  പരിഗണിക്കുക . ഇവിടെ  262 പരാതികളാണ് ഉള്ളത്. 

11  മണി മുതൽ  അമ്പലപ്പുഴ, ചമ്പക്കുളം, വെളിയനാട്, ചെങ്ങന്നൂർ ബ്ലോക്കുകളിലെ  പഞ്ചായത്തുകളും ആലപ്പുഴ, ചെങ്ങന്നൂർ  നഗരസഭകളുമായും   ബന്ധപ്പെട്ട പരാതികൾ പരിഗണിക്കും. പരാതികളുടെ എണ്ണം 235 

ഉച്ചക്ക് ശേഷം രണ്ടു മണി മുതൽ  ഹരിപ്പാട്,മാവേലിക്കര, ഭരണിക്കാവ്,  മുതുകുളം ബ്ലോക്കുകളിലെ പഞ്ചായത്തുകളും ഹരിപ്പാട്, മാവേലിക്കര, കായംകുളം നഗരസഭകളുമായും  ബന്ധപ്പെട്ട പരാതികൾ പരിഗണിക്കും. ഇവിടെ നിന്നും 226 പരാതികളാണ് ലഭിച്ചിട്ടുള്ളത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.