03:10am 22 November 2026
NEWS
ഡിവൈൻ കെയർ സെൻറർ രജത ജൂബിലി ആഘോഷം.
20/11/2026  04:04 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഡിവൈൻ കെയർ സെൻറർ രജത ജൂബിലി ആഘോഷം

 

ചാലക്കുടി: മാനസികാരോഗ്യ വെല്ലുവിളികൾ നേരിടുന്നവർക്കുവേണ്ടി ഡിവൈൻ ധ്യാനകേന്ദ്രത്തിലെ വിൻസെൻഷ്യൻ വൈദികരുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ച  ഡിവൈൻ കെയർ സെൻറർ സ്തുത്യർഹമായ ഇരുപത്തിയഞ്ച് വർഷങ്ങൾ പിന്നിടുകയാണ്. മേലൂർ പഞ്ചായത്തിലെ ശാന്തിപുരത്ത് 2001ൽ ആരംഭിച്ച സർക്കാർ അംഗീകൃത മാനസികാരോഗ്യ പുനരധിവാസ കേന്ദ്രമായ ഡിവൈൻ കെയർ സെൻ്ററിൻ്റെ  രജതജൂബിലി ആഘോഷങ്ങളുടെ സമാപനം നവംബർ 21 ശനിയാഴ്ച വിവിധ പരിപാടികളോടെ നടക്കുമെന്ന് ഡയറക്ടർ റവ. ഫാ. മാർട്ടിൻ പാലാട്ടി വി. സി അറിയിച്ചു. 21ന് രാവിലെ 9 മണിക്ക് സീറോമലബാർ സഭയുടെ മേജർ ആർച്ചു ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ കാർമ്മികത്വത്തിൽ സമൂഹബലി അർപ്പിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ രജതജൂബിലി ആഘോഷങ്ങൾ സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ബഹു. റോജി എം. ജോൺ ഉദ്ഘാടനം ചെയ്യും. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ അധ്യക്ഷത വഹിക്കും. ചാലക്കുടി എം. പി ബെന്നി ബഹനാൻ, എം. എൽ. എ സനീഷ്‌കുമാർ ജോസഫ്, തൃശൂർ ജില്ലാ കലക്ടർ ശിഖ സുരേന്ദ്രൻ, വിൻസെൻഷ്യൻ സഭയുടെ അസി. സുപ്പീരിയർ ജനറൽ റവ.ഫാ. മാത്യു പോത്താലിൽ, മേരിമാതാ പ്രൊവിൻസിൻ്റെ  പ്രൊവിൻഷ്യാൾ സുപ്പീരിയർ റവ. ഡോ. അലക്സ് ചാലങ്ങാടി, ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടർ റവ. ഡോ. അഗസ്റ്റിൻ വല്ലൂരാൻ, ചാലക്കുടി ഡി.വൈ.എസ്.പി. കുര്യാക്കോസ് ജെ., ചാലക്കുടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി ജാൻസി പൗലോസ്, മേലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പോളി പുളിക്കൻ, തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം ഷോൺ പെല്ലിശ്ശേരി, മേലൂർ ഗ്രാമ പഞ്ചായത്ത്‌ അംഗം എം.എസ്. ബിജു, ഡിവൈൻ ധ്യാനകേന്ദ്രം സുപ്പീരിയർ റവ.ഡോ. വർഗീസ് പാറപ്പുറം, കെയർ സെന്റർ ഡയറക്ടർ റവ.ഫാ. മാർട്ടിൻ പാലാട്ടി തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിക്കും. പൊതുസമ്മേളനത്തിനും സ്നേഹവിരുന്നിനും ശേഷം കലാഭവൻ അവതരിപ്പിക്കുന്ന മെഗാഷോ ഉണ്ടായിരിക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img