04:39pm 29 September 2026
NEWS
ജില്ല റോൾ ബോൾ ചാമ്പ്യൻഷിപ്പ് ആഗസ്റ്റ് 9 ന്
11/07/2025  05:40 PM IST
നാസർ
ജില്ല റോൾ ബോൾ  ചാമ്പ്യൻഷിപ്പ് ആഗസ്റ്റ് 9 ന്

കോഴിക്കോട് : ജില്ല റോൾ ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 
ജില്ല റോൾ ബോൾ ചാമ്പ്യൻഷിപ്പ് ആഗസ്റ്റ് 9 ന് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. രാവിലെ 9 മുതൽ വൈകീട്ട് 6 വരെയാണ് മത്സരം.മിനി, സബ് ജൂനിയർ , ജൂനിയർ , സീനിയർ വിഭാഗത്തിൽപ്പെട്ട ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് അവസരം . ജില്ലാ ചാമ്പ്യൻഷിപ്പിൽ നിന്നുള്ള മികച്ച കളിക്കാരെ സംസ്ഥാന തല മത്സരത്തിൽ പങ്കെടുപ്പിക്കും.  ജൂലായ് 13 ന് നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നു.ചില സാങ്കേതിക കാരണങ്ങളാൽ ദിവസം മാറ്റുകയായിരുന്നുവെന്ന് പ്രസിഡൻ്റ് അഡ്വ. ജി ബി ഷമിത്തും സെക്രട്ടറി ദിവേഷ് ഡി  പാലേച്ചയും അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img