09:06pm 12 November 2026
NEWS
കേര പദ്ധതി ജില്ലാതല ശില്പശാല നടത്തി
03/02/2026  05:37 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേര പദ്ധതി ജില്ലാതല ശില്പശാല നടത്തി
HIGHLIGHTS

കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി നടത്തിയ ജില്ലാ തല ടി.എൻ.എ. ശില്പശാല എറണാകുളം ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ സഞ്ജു സൂസൻ മാത്യു ഉദ്ഘാടനം ചെയ്യുന്നു.

എറണാകുളം: ലോകബാങ്കിന്റെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പാക്കുന്ന കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യൂ ചെയിൻ  മോഡേണൈസേഷൻ (കേര) പദ്ധതിയുടെ ഭാഗമായി കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്ന ശാസ്ത്രീയ കൃഷി രീതികൾ, ഡിജിറ്റൽ  കൃഷി രീതികൾ, മാനേജ്‌മന്റ്  രീതികൾ  എന്നിവയിലുള്ള സമഗ്രപരിശീലനത്തിനു മുന്നോടിയായി വിവിധ കാർഷിക വിഭാഗങ്ങളിലുൾപെട്ടവരുടെ പരിശീലന ആവശ്യങ്ങൾ നിർണ്ണയിക്കുന്നതിനുള്ള ജില്ലാതല പരിശീലന ശില്പശാല സംഘടിപ്പിച്ചു.

കാർബൺ ക്രെഡിറ്റ് വിപണിയിൽ പങ്കാളിത്തം, മണ്ണിന്റെ ആരോഗ്യ സംരക്ഷണം, ജല സംരക്ഷണം തുടങ്ങിയ ആധുനിക കാലാവസ്ഥാ-സൗഹൃദ കൃഷി രീതികളിൽ കർഷകരെ ശാക്തീകരിക്കുന്നതോടൊപ്പം,  മാനേജ്‌മന്റ് മികവ്, ഡിജിറ്റൽ കൃഷിരീതികൾ എന്നിവയിൽ മികവ് മെച്ചപ്പെടുത്തി കാർഷിക മേഖലയുടെ സുസ്ഥിരത ഉറപ്പു വരുത്തുകയാണ് പരിശീലന പരിപാടിയുടെ ലക്‌ഷ്യം. ജില്ലാതല ശില്പശാലയുടെ അടിസ്ഥാനത്തിൽ എല്ലാ പഞ്ചായത്തുകളിലും കർഷകരുടെ പരിശീലനാവശ്യങ്ങൾ വിലയിരുത്തുന്ന സർവേ ആരംഭിക്കും.

വൈറ്റില ആർ.എ.ടി. ട്രെയിനിങ് സെന്ററിൽ നടത്തിയ ശില്പശാല എറണാകുളം ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ സഞ്ജു സൂസൻ മാത്യു ഉദ്ഘാടനം ചെയ്തു. കേര തൃശൂർ റീജിയണൽ പ്രൊജക്റ്റ് ഡയറക്ടർ പി.ഉണ്ണിരാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ.മധു സുബ്രഹ്മണ്യൻ മുഖ്യ പ്രഭാഷണം നടത്തി. ആത്മ പ്രൊജക്റ്റ് ഡയറക്ടർ പി.ഇന്ദു നായർ മുഖ്യാതിഥിയായിരുന്നു. ആർ.എ.ടി.ടി.സി ഡെപ്യൂട്ടി ഡയറക്ടർ വിദ്യാ ഗോപിനാഥ് സംസാരിച്ചു. എസ്.ശ്രീകല സ്വാഗതവും കേര ഡെപ്യൂട്ടി റീജ്യണൽ പ്രോജെക്ട് ഡയറക്ടർ ജോസഫ് ജോൺ തേറാട്ടിൽ നന്ദിയും പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img