10:05pm 11 November 2026
NEWS
വായനപക്ഷാചരണം ജില്ലാ തല ഉദ്ഘാടനം (19)
18/06/2026  07:01 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വായനപക്ഷാചരണം ജില്ലാ തല ഉദ്ഘാടനം  (19)

എറണാകുളം : ജില്ലാ ഭരണകൂടം,ജില്ലാ ലൈബ്രറി കൗൺസിൽ,പി. എൻ. പണിക്കർ ഫൗണ്ടേഷൻ,പൊതു വിദ്യാഭ്യാസ വകുപ്പ്,ജില്ലാ ഇൻഫർമേഷൻ ഓഫീസ്, എറണാകുളം എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വായന പക്ഷാചരണം ജില്ലാതല ഉദ്ഘാടനം(ജൂൺ 19) രാവിലെ 10 ന് തൃക്കാക്കര കാർഡിനൽ ഹയർ സെക്കണ്ടറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ജി പ്രിയങ്ക അധ്യക്ഷത വഹിക്കും.

രാവിലെ 9 ന് പുസ്തക പ്രദർശനത്തോടെ പരിപാടി ആരംഭിക്കും. പത്തിന് ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. കെ. വേലായുധൻ സ്വാഗതം പറയും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ഷാജി പ്രണത വായനദിന സന്ദേശം നൽകും. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻ പോൾ പി. എൻ. പണിക്കർ അനുസ്മരണം നടത്തും. പി. എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ കോർഡിനേറ്റർ അനുപമ ഉണ്ണികൃഷ്ണൻ വായനദിന പ്രതിജ്ഞ ചൊല്ലി കൊടുക്കും.

തൃക്കാക്കര മുനിസിപ്പൽ കൗൺസിലർ റമീസ പി. എ., കാർഡിനൽ ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ തോമസ് നങ്ങേലി മാലിൽ, ഹെഡ്‌മിസ്ട്രസ് എൽസി ജോസഫ് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തും. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. ജി. സജീവ് കൃതജ്ഞത രേഖപ്പെടുത്തും

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img