12:32am 11 November 2026
NEWS
ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷിന് ക്രിക്കറ്റ് ബാറ്റും പന്തും നൽകി യാത്രയയപ്പ്
02/08/2025  03:29 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷിന് ക്രിക്കറ്റ് ബാറ്റും പന്തും നൽകി യാത്രയയപ്പ്

കൊച്ചി :  എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷിനെ ക്രിക്കറ്റ് ബാറ്റും പന്തും സമ്മാനിച്ചുകൊണ്ട് കേരള ദർശന വേദി യാത്രയയപ്പ് നൽകി. നാടകെ ആശങ്ക പരത്തിയ ബ്രഹ്മപുരം മാലിന്യ കൂനയിലെ തീ കെടുത്താനാണ് സർക്കാർ എൻ എസ് കെ ഉമേഷന് ബ്രഹ്മപുരത്തേക്ക് അയച്ചത് ദിവസങ്ങൾ നീണ്ട കഠിനപ്രയത്നത്തിലൂടെ യാണ് തീ അണച്ചത് കത്തിയ മാലിന്യ കൂന നീക്കി ക്രിക്കറ്റ് കളിക്കുവാൻ പറ്റുന്ന പരുവത്തിലാണ് കളക്ടർ ബ്രഹ്മപുരത്തെ ദൗത്യം പൂർത്തിയാക്കിയത്. ഇതിലുള്ള സന്തോഷം പങ്കെടുന്നതിനു വേണ്ടിയാണ് പ്രതീകാത്മമായി ക്രിക്കറ്റ് ബാറ്റും പന്തും നൽകി യാത്രയയപ്പ് നൽകിയതെന്ന് കേരള ദർശന വേദി ചെയർമാൻ എപി മത്തായി അറിയിച്ചു.വൈസ് ചെയർമാൻ ടോമി മാത്യു, ജനറൽ സെക്രട്ടറി കുമ്പളം രവിഎന്നിവരും ഒപ്പം ഉണ്ടായിരുന്നു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img