08:42pm 03 October 2026
NEWS
നശാ മുക്ത ഭാരത് അഭിയാൻ വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനങ്ങൾ വിതരണം ചെയ്തു
03/10/2026  07:06 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നശാ മുക്ത ഭാരത് അഭിയാൻ വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനങ്ങൾ വിതരണം ചെയ്തു
HIGHLIGHTS

ലഹരിമുക്ത ഭാരതം എന്ന ലക്ഷ്യത്തോടെ കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന നശാ മുക്ത ഭാരത് അഭിയാന്റെ ആറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എറണാകുളം ജില്ലാ സാമൂഹ്യനീതി ഓഫീസ് സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ചാത്യാത്ത് സെന്റ് ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥി ആന്റണി ഗർവാസിസിന് ജില്ലാ കളക്ടർ പ്രിയങ്ക ജി. ഉപഹാരം സമ്മാനിക്കുന്നു.

ലഹരിമുക്ത ഭാരതം എന്ന ലക്ഷ്യത്തോടെ കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന നശാ മുക്ത ഭാരത് അഭിയാന്റെ ആറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എറണാകുളം ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ ജില്ലാ കളക്ടർ പ്രിയങ്ക ജി.  വിതരണം ചെയ്തു.

കാക്കനാട് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഡ്രോയിംഗ്, പ്രസംഗ മത്സരങ്ങളിലെ വിജയികൾക്ക് ക്യാഷ് പ്രൈസും പ്രശസ്തിപത്രവും ജില്ലാ കളക്ടർ സമ്മാനിച്ചു. ഒന്നാം സ്ഥാനത്തിന് 5,000 രൂപയും രണ്ടാം സ്ഥാനത്തിന് 3,000 രൂപയും മൂന്നാം സ്ഥാനത്തിന് 2,000 രൂപയുമാണ് ക്യാഷ് പ്രൈസായി നൽകിയത്.

പ്രസംഗ മത്സരത്തിൽ ചാത്യാത്ത് സെന്റ് ജോസഫ് എച്ച്.എസ്.എസിലെ ആന്റണി ഗർവാസിസ് ഒന്നാം സ്ഥാനവും അങ്കമാലി ഹോളി ഫാമിലി ഹൈസ്കൂളിലെ ജുനൈറ്റ് ജുവൽ ജോബി രണ്ടാം സ്ഥാനവും തൃക്കാക്കര കാർഡിനൽ എച്ച്.എസ്.എസിലെ ഹംന മെഹ്റിൻ മൂന്നാം സ്ഥാനവും നേടി.

ഡ്രോയിംഗ് മത്സരത്തിൽ തൃക്കാക്കര കാർഡിനൽ എച്ച്.എസ്.എസിലെ അഗ്നേയ് ഒന്നാം സ്ഥാനവും അതേ സ്കൂളിലെ അതുൽ രണ്ടാം സ്ഥാനവും ദാറുൽ ഉലൂം വി.എച്ച്.എസ് & എച്ച്.എസ്.എസിലെ ഖദീജ ഇനായ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ചടങ്ങിൽ ജില്ലാ സാമൂഹ്യനീതി ഓഫീസർ ജോൺ ജോഷി, എൻ.എം.ബി.എ കോർഡിനേറ്റർ ഡോ. അനീഷ് കെ. ആർ., അഡ്വ. ചാർലി പോൾ, ഷാജി മാലിപ്പാറ, ഡോ. അരുൺ വർഗീസ്, ആർട്ടിസ്റ്റ് സുനിൽ രാജ് വർമ്മ, എൻ.എം.ബി.എ പ്രോഗ്രാം കോർഡിനേറ്റർ ഫാത്തിമത്ത് ഷറഫിയഎന്നിവർ പങ്കെടുത്തു. നൂറോളം വിദ്യാർത്ഥികളും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img