
ചെങ്ങന്നൂർ : നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ജില്ലാ ശുചിത്വ മിഷന്റെ സഹകരണത്തോടെ അർദ്ധദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. നഗരസഭ കോൺഫറൻസ് ഹാളിൽ നടന്ന പരിശീലന പരിപാടിയിൽ നഗരസഭ കൗൺസിലർമാർ, ഉദ്യോഗസ്ഥർ, ശുചീകരണ തൊഴിലാളികൾ, ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു. നഗരസഭ ചെയർപേഴ്സൺ മനീഷ് കീഴാമഠത്തിൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. ഷിബു രാജൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ സാലി ജെയിംസ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാരായ റ്റി. കുമാരി, മറിയാമ്മ ജോൺ ഫിലിപ്പ്, അഡ്വ: ശോഭാ വർഗീസ്, നഗരസഭാ സെക്രട്ടറി എം.ഡി. ദീപ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി. നിഷ എന്നിവർ പ്രസംഗിച്ചു. പരിശീലന പരിപാടിക്ക് ജില്ലാ ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ പി. അഖിൽ, ഐ.ഇ.സി ജില്ലാ അസിസ്റ്റൻ്റ് കോ-ഓഡിനേറ്റർ വി.രേവതി എന്നിവർ ക്ലാസുകൾ എടുത്തു. ആരോഗ്യ വിഭാഗത്തിലെ സർവീസിൽ നിന്ന് വിരമിക്കുന്ന ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ആയ ബിന്ദു എസ് നായർക്ക് യാത്രയയപ്പ് നൽകി. അടുത്ത നാല് ഘട്ടങ്ങളായി വിവിധ മേഖലകളിലുള്ളവർക്ക് പരിശീലനം നൽകുമെന്ന് ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഷിബു രാജൻ പറഞ്ഞു. കുടുംബശ്രീ ഭാരവാഹികൾ, ആശാ പ്രവർത്തകർ, റസിഡന്റ്സ് അസോസിയേഷൻ, വിവിധ രാഷ്ട്രീയകക്ഷികൾ, ഓട്ടോ- ടാക്സി തൊഴിലാളികൾ, വിവിധ കലാ - സാംസ്കാരിക സന്നദ്ധ സംഘടന കൾ, ക്ലബ്ബുകൾ, എൻ എസ് എസ്, എൻ.സി.സി, സ്‌കൗട്ട്സ് ആൻ്റ് ഗൈഡ്സ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവരുടെ പ്രതിനിധികൾ, മാധ്യമ പ്രവർത്തകർ കൈമാറി കിട്ടിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവർക്കും വരും ദിവസങ്ങളിൽ പരിശീലനം നൽകുമെന്നും കെ.ഷിബു രാജൻ പറഞ്ഞു.











