
ചെങ്ങന്നൂര്‍ : മിഷന്‍ ഗ്രീന്‍ ശബരിമല പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പ്ലാസ്റ്റിക് ക്യാരിബാഗ് എക്‌സ്‌ചേഞ്ച് കൗണ്ടര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ശബരിമല തീര്‍ത്ഥാടനം മാലിന്യമുക്തമാക്കുക എന്ന ഉദ്ദേശത്തോടെ ആലപ്പുഴ, പത്തനംതിട്ട ശുചിത്വ മിഷനുകളുടെ നേതൃത്വത്തില്‍ ആരംഭിച്ച കൗണ്ടറില്‍ അയ്യപ്പ ഭക്തരുടെ കൈവശമുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ വാങ്ങി പകരം തുണിസഞ്ചികള്‍ വിതരണം ചെയ്യും. തദ്ദേശ സ്വയംഭരണ ഡെപ്യൂട്ടി ഡയറക്ടറും ശുചിത്വ മിഷന്‍ ആലപ്പുഴ ജില്ലാ കോര്‍ഡിനേറ്ററുമായ ഡി.ഷിന്‍സ് അയ്യപ്പന്മാര്‍ക്ക് തുണി സഞ്ചി നല്‍കിക്കൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചെങ്ങന്നൂര്‍ നഗരസഭ സെക്രട്ടറി എം.ഡി.ദീപ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.ഹബീബ്, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.നിഷ, ശുചിത്വ മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ അഖില്‍ പ്രകാശ്, അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ സിജോ രാജു, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സി.മനോജ്, അശ്വതി ജി. ശിവന്‍, ശുചിത്വ മിഷന്‍ ഓഫീസര്‍മാരായ എം.നിഷമോള്‍, പി.അശ്വതി എന്നിവര്‍പ്രസംഗിച്ചു.











