04:15am 13 November 2026
NEWS
ആയിരം ഫലവൃക്ഷങ്ങളുടെയും 25,000 കറിവേപ്പില തൈകളുടേയും വിതരണം പൂർത്തിയായി.
25/02/2026  02:39 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ആയിരം ഫലവൃക്ഷങ്ങളുടെയും 25,000 കറിവേപ്പില തൈകളുടേയും വിതരണം പൂർത്തിയായി

കൊച്ചി: ഹരിതാഭമയം, അതിജീവനപാഠം പദ്ധതിയുടെ ഭാഗമായി പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്‌റ്റ് ആവിഷ്ക്കരിച്ച വിദ്യാലയങ്ങളിൽ ഫലവൃക്ഷത്തോട്ടം, വിദ്യാർത്ഥികൾക്ക് കറിവേപ്പിലതൈ വിതരണം പദ്ധതി ലക്ഷ്യം കൈവരിച്ചു

100 വിദ്യാലയങ്ങളിലായി ആയിരം ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയും ഇരുപത്തിയയ്യായിരം വിദ്യാർത്ഥികൾക്ക് വിത്ത് മുളപ്പിച്ചെടുത്ത കറിവേപ്പില തൈകളുടെ വിതരണവും നടന്നു.
 
എറണാകുളം ഐസിഎആർ-കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും എറണാകുളം കെവികെയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിൽ വരുത്തിയത്.

ഈ അധ്യയന വർഷത്തെ സമാപന ചടങ്ങ് എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നു.

എറണാകുളം ഐസിഎആർ-കൃഷി വിജ്ഞാന കേന്ദ്രം പ്രിൻസിപ്പൽ സയന്റിസ്റ്റും മേധാവിയുമായ ഡോ. ഷിനോജ് സുബ്രഹ്‌മണ്യൻ  ഉദ്ഘാടനം ചെയ്തു.

ഗവ. ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൾ മിനി റാം കെ, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് ആനിമ വി.ഒ, യു.പി. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ആശ ടി.ആർ, എൽ.പി. സ്കൂൾ ഹെഡ്മാസ്റ്റർ സാബു, പി.ടി.എ. പ്രസിഡന്റ് അനീഷ് കുമാർ എ.ജി എന്നിവർ പ്രസംഗിച്ചു.

കേരള സർക്കാരിന്റെ ഡൽഹി പ്രത്യേക പ്രതിനിധിയും വിദ്യാധനം ട്രസ്റ്റ് മാനേജിങ് ട്രസ്റ്റിയുമായ പ്രൊഫ. കെവി തോമസ് സ്വാഗതവും  ഡോ. ഷോജി ജോയി എഡിസൺ നന്ദിയും പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img