04:26am 21 October 2026
NEWS
ശിക്ഷണ നടപടികൾ ഉണ്ടായിട്ടും കൂദാശകൾ പരികർമ്മം ചെയ്ത വിമത വൈദീകരെ സീറോ മലബാർ സഭയിൽ നിന്ന് പുറത്താക്കണം


23/01/2025  08:20 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ശിക്ഷണ നടപടികൾ ഉണ്ടായിട്ടും കൂദാശകൾ പരികർമ്മം ചെയ്ത വിമത വൈദീകരെ സീറോ മലബാർ സഭയിൽ നിന്ന് പുറത്താക്കണം

കൊച്ചി : വിമത പുരോഹിതർ നടത്തുന്ന ഏകപക്ഷീയമായ നുണ പ്രചരണങ്ങൾ വിശ്വാസികളെ തെറ്റിധരിപ്പിക്കുന്നവയാണെന്നും ഇതിൽ നിന്ന് പിൻമാറണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ ആവശ്യപ്പെട്ടു.അതിരൂപത കൂരിയായിലെ സഭയോടൊപ്പം നിൽക്കുന്ന വൈദീകരെ തേജോവധം ചെയ്യുന്ന വിമതവൈദീകരല്ലെ യഥാർത്ഥ ക്രിമിനലുകളെന്ന് സി.എൻഎ അൽമായ നേതാക്കൾ പറഞ്ഞു.ബിഷപ്പ് ഹൗസിൽ വിമത വൈദികർ നടത്തിയ നുഴഞ്ഞുകയറ്റത്തിലൂടെ പൊതു സമൂഹം ഇക്കാര്യം മനസിലാക്കിയതാണ് വിമത പുരോഹിതരുടെ ഓരോ പ്രവർത്തികൾകൂരിയായെ മാറ്റരുത്ഏകീകൃത കുർബാന വിഷയം ഉൾപ്പെടെ നിരവധി ആവശ്യങ്ങൾ അടങ്ങിയ കത്ത് കാത്തലിക്ക് നസ്രാണി അസോസിയേഷൻ സഭ നേതൃത്വങ്ങൾക്ക്  നൽകി.സിനഡിലെ സ്ഥിരം സമിതിയിൽ പെട്ടാ മെത്രാൻമാർ സഭയുടെ നിലപാട് വൈകാതെ വിശ്വാസികളെ ബോധ്യപ്പെടുത്തണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ ചെയർമാൻ ഡോ. എം.പി. ജോർജ് ഭാരവാഹികളായ ജോസ് പാറേക്കാട്ടിൽ, പോൾസൺകുടിയിരിപ്പിൽ, ഷൈബി പാപ്പച്ചൻ എന്നിവർ ആവശ്യപ്പെട്ടു.സഭയോടൊപ്പം ഏകീകൃത വിശുദ്ധ കുർബാനക്കായി നിലകൊള്ളുന്ന വിശ്വാസികളുടെ അഭിപ്രായങ്ങൾ കേൾക്കുവാൻ തയ്യാറായ മാർ ജോസഫ് പാംപ്ലനിയുടെ തീരുമാനം ഏറെ ആശ്വസദായകരവും, അഭിനന്ദാർഹർ വും, പ്രശംസനീയവുമാണ് സിഎൻഎ ചൂണ്ടിക്കാട്ടി.വിമത വൈദികർക്കെതിരെയുള്ള ശിക്ഷ നടപടികൾ തുടരണമെന്നും സി.എൻഎ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img