08:14am 13 November 2026
NEWS
വിനോദ വിപണി കീഴടക്കാൻ ഡിഷ് ടിവി വി ഇസഡ് വൈ സ്മാർട്ട് ടിവികൾ കേരളത്തിൽ അവതരിപ്പിച്ചു
04/06/2026  06:00 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വിനോദ വിപണി കീഴടക്കാൻ ഡിഷ് ടിവി വി ഇസഡ് വൈ സ്മാർട്ട് ടിവികൾ കേരളത്തിൽ അവതരിപ്പിച്ചു
HIGHLIGHTS

മുൻനിര ഡിടിഎച്ച് സേവനദാതാക്കളായ ഡിഷ് ടിവി വി ഇസഡ് വൈ സ്മാർട്ട് ടിവികൾ ചലച്ചിത്ര താരം പ്രയാഗ മാർട്ടിൻ അവതരിപ്പിക്കുന്നു.   ഡിഷ് ടിവിയുടെ സിഇഒയും എക്സിക്യുട്ടീവ് ഡയറക്ടറുമായ മനോജ് ധോബൽ, ചീഫ് റവന്യു ഓഫീസർ സുഖ്‌പ്രീത് സിംഗ് മറ്റു ഡിഷ് ടിവി പ്രതിനിധികൾ തുടങ്ങിയവർ സമീപം.

കൊച്ചി: ഉപഭോക്താക്കൾക്ക് ആധുനിക രീതിയിലുള്ള കാഴ്ചാനുഭവം ഉറപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ മുൻനിര ഡിടിഎച്ച് സേവനദാതാക്കളായ ഡിഷ് ടിവി പുറത്തിറക്കിയ വി ഇസഡ് വൈ സ്മാർട്ട് ടിവികൾ കേരളത്തിൽ അവതരിപ്പിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ ഡിഷ് ടിവിയുടെ സിഇഒയും എക്സിക്യുട്ടീവ് ഡയറക്ടറുമായ മനോജ് ധോബൽ, ചീഫ് റവന്യു ഓഫീസർ സുഖ്‌പ്രീത് സിംഗ് എന്നിവരാണ് സ്മാർട്ട് ടിവി അവതരിപ്പിച്ചത്. പ്രാദേശിക ഉള്ളടക്കത്തിനു പുറമെ ലൈവ് ടെലിവിഷൻ ചാനലുകൾ, ഒടിടി പ്ലാറ്റുഫോമുകൾ, കായിക സംപ്രേക്ഷണം എന്നിവ ഏകജാലക സംവിധാനത്തിലൂടെ ലഭ്യമാകുന്ന 'ഇന്റഗ്രേറ്റഡ് എന്റർടൈൻമെന്റ് ഇക്കോസിസ്റ്റം' രീതിയിലാണ് വി ഇസഡ് വൈ സ്മാർട്ട് ടിവികളുടെ രൂപകൽപന. സിനിമകൾക്കും മറ്റു പ്രോഗ്രാമുകൾക്കും തീയറ്റർ അനുഭവം ലഭിക്കുന്നതിനായി പ്രീമിയും ഡിസ്‌പ്ലേയും ആധുനിക ഓഡിയോ സംവിധാനവുമാണ് സ്മാർട്ട് ടിവിയിലുള്ളത്. 65 ഇഞ്ച് വരെയുള്ള പ്രീമിയം മോഡലുകൾ വിപണിയിൽ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
 
ടെലിവിഷൻ സംബന്ധമായ മുഴുവൻ സേവനങ്ങളും ഒരൊറ്റ കുടക്കീഴിൽ ലഭ്യമാക്കുകയാണ് വി ഇസഡ് വൈ സ്മാർട്ട് ടിവി അവതരിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡിഷ് ടിവിയുടെ സിഇഒയും എക്സിക്യുട്ടീവ് ഡയറക്ടറുമായ മനോജ് ധോബൽ പറഞ്ഞു. കേരളത്തിലെ ഉപഭോക്താക്കൾക്ക് സൗകര്യപ്രദവും തടസരഹിതവുമായ കാഴ്ചാനുഭവം ഇതിലൂടെ ഉറപ്പാക്കാനാകും. ഉപഭോക്തൃ ആവശ്യകതയ്ക്ക് അനുസൃതമായി, നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതിയ ഉത്പന്നങ്ങൾ വിപണിയിലിറക്കുകയെന്ന കമ്പനിയുടെ പ്രതിബദ്ധതയ്ക്ക് ഉദാഹരണമാണ് വി ഇസഡ് വൈ സ്മാർട്ട് ടിവികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാദേശിക വിനോദ പ്രോഗ്രാമുകളോടൊപ്പം പ്രീമിയം സിനിമാറ്റിക് അനുഭവവും ഒരുപോലെ ആസ്വദിക്കുന്ന കേരളത്തിലെ ഉപഭോക്താക്കൾക്കിടയിൽ വി ഇസഡ് വൈ സ്മാർട്ട് ടിവികൾ ജനപ്രീതി നേടുമെന്ന് ചീഫ് റവന്യു ഓഫീസർ സുഖ്‌പ്രീത് സിംഗ് അഭിപ്രായപ്പെട്ടു. ആധുനിക ഉപഭോക്താക്കളുടെ മാറുന്ന അഭിരുചിക്കൾക്ക് അനുസൃതമായി
 
നിർമിച്ച വി ഇസഡ് വൈ സ്മാർട്ട് ടിവികൾ, ഭാവി വിനോദ വിപണിയെ പുനനർനിർവചിക്കുമെന്നും സുഖ്‌പ്രീത് സിംഗ് കൂട്ടിച്ചേർത്തു. ഫിഫ ഫുട്ബോൾ ലോകകപ്പ് സമയക്രമത്തെ ഉൾപ്പെടുത്തി 'ഫിഫ ടു ഫിഫ' പ്രത്യേക വിനോദ പ്ലാനും ഡിഷ് ടിവി അവതരിപ്പിച്ചു. റീചാർജ്, അനുബന്ധ സേവനങ്ങൾ എന്നിവയ്ക്ക് താത്കാലിക തടസം നേരിടുന്ന സമയത്ത് പ്രധാന കായിക മത്സരങ്ങൾ നഷ്ടമാകാതിരിക്കാനുള്ള 'സ്പോർട്സ് ഓൾവേസ്-ഓൺ' ഫീച്ചരും വി ഇസഡ് വൈ സ്മാർട്ട് ടിവികളിൽ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img