01:05am 07 September 2026
NEWS
ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്തയുമായി ചർച്ച നടത്തി : പ്രൊഫ. കെവി തോമസ്
14/03/2026  01:08 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്തയുമായി ചർച്ച നടത്തി :  പ്രൊഫ. കെവി തോമസ്


 

കോട്ടയം: കേരളത്തിന്റെ ഡൽഹി പ്രത്യേക പ്രതിനിധി പ്രൊഫ. കെവി തോമസ് ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത ആർച്ചു ബിഷപ്പ് മാർ തോമസ് തറയിലുമായി സഭാ ആസ്ഥാനത്തു കൂടിക്കാഴ്ച്ച നടത്തി.

സംഭാഷണം ഇരുപത് മിനിറ്റോളം നീണ്ടു നിന്നു.

സമകാലിക രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ചയിൽ വിഷയമായി.
 
ഇടതുമുന്നണി അധികാരത്തിൽ തുടരേണ്ടതിന്റെ അനിവാര്യതയും രണ്ട് ടേമുകളിലായി സർക്കാർ നടപ്പിലാക്കിയ വികസന- ക്ഷേമ പ്രവർത്തനങ്ങളും ചർച്ചയിൽ വിഷയീഭവിച്ചു.

വികസനത്തിന്‌ തുടർച്ചയുണ്ടാവേണ്ടതിന്റെ സാംഗത്യവും ചർച്ചയിൽ നിഴലിച്ചു.

ഇതിന് പുറമെ, വിദ്യാർത്ഥികളിൽ പരിസ്ഥിതി അവബോധം വളർത്താൻ പ്രൊഫ. കെവി തോമസ് വിദ്യാധനം ട്രസ്റ്റ്‌ നടത്തി വരുന്ന 'ഹരിതാഭ മയം അതിജീവനപാഠം' പദ്ധതിയെപ്പറ്റിയും ചർച്ച ചെയ്തു

അതിന് ലഭിച്ചു വരുന്ന ജനകീയ പിന്തുണ ആശാവഹമാണെന്ന് പിതാവ് പറഞ്ഞു.

അതിന്റെ ഭാഗമായ കറിവേപ്പില തൈ വളരെ സന്തോഷത്തോടെ മെത്രാപ്പോലീത്ത ഏറ്റുവാങ്ങി 

 'പ്രിയ സഖി ഷേർലി' യെന്ന തോമസ് മാഷിന്റെ ആത്മാവിഷ്‌ക്കാരവും പിതാവിന് കൈമാറി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img