
കൊച്ചി: വിജില്‍ ഹ്യൂമന്‍ റൈറ്റ്സിന്റെ നേതൃത്വത്തില്‍ അടിയന്തരാവസ്ഥ പാഠവും പഠനവും പുസ്തക വിചാരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് നാലിന് വൈകിട്ട് നാല് മണിക്ക് തൃശൂര്‍ ഹോട്ടല്‍ കാസിനോയിലാണ് പരിപാടി.
അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് അഡ്വ. പി എസ് ശ്രീധരന്‍പിള്ള എഴുതിയ മൂന്ന് പുസ്തകങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണ് പരിപാടി. അടിയന്തരാവസ്ഥ ഇരുട്ടിന്റെ നിലവിളികള്‍, ഡെമോക്രസി എന്ചെയ്നിഡ് നാഷന് ഡിസ്ഗ്രെയ്സ്ഡ്, ഷാ കമ്മീഷന് എക്കോസ് ഫ്രം എ ബറീഡ് റിപ്പോര്‍ട്ട് എന്നീ പുസ്തകങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്.
ബിഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പരിപാടി ഉദ്ഘാടനം ചെയ്യും. ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍, മുന്‍ എം പി അഡ്വ. സെബാസ്റ്റ്യന്‍ പോള്‍, ആര് എസ് എസ് അഖില ഭാരതീയ മുന്‍ കാര്യകാര്യ സദസ്യന്‍ എസ് സേതുമാധവന്, ബി ജെ പി തൃശൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റ് എ ആര് ശ്രീകുമാര്‍, ബി ജെ പി തൃശൂര്‍ സെന്‍ട്രല്‍ ജില്ലാ പ്രസിഡന്റ് ജസ്റ്റിന് ജേക്കബ്, ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. പി എസ് ശ്രീധരന് പിള്ള എന്നിവര്‍ പങ്കെടുക്കും.
Photo Courtesy - Google









