
ചാവറ കൾച്ചറൽ സെന്ററിൽ നടരാജഗുരു അനുസ്മരണ പ്രഭാഷണം ഡോ എം വി നടേശൻ നടത്തുന്നു. പി ആർ ശ്രീകുമാർ, ആർ പ്രദീപ് കുമാർ, കെ.എൻ ഷാജി, ജയരാജ് ഭാരതി എന്നിവർ സമീപം.
കൊച്ചി ; നടരാജ ഗുരുവിന്റെ വിജ്ഞാനത്തെക്കുറിച്ചു ഇന്നും കേരളത്തിലുള്ളവർ അറിഞ്ഞിട്ടില്ലായെന്നും, നേടിയ വിജ്ഞാനത്തെ ജീവിതാനുഭവമാക്കി മാറ്റുകയും അതിനെ പ്രാവർത്തികമാക്കുകയും ചെയ്‌തു നടരാജഗുരു . എന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു. ചാവറ കൾച്ചറൽ സെന്ററിൽ നടരാജഗുരു അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശ്രീ കെ എൻ ഷാജി അധ്യക്ഷത വഹിച്ചു. പി ആർ ശ്രീകുമാർ എഴുതിയ നടരാജ ഗുരു സച്ഛിഷ്യനും സദ്ഗുരുവും എന്ന ജീവചരിത്ര ഗ്രന്ഥം ഡോ. എം.ബിവി നടേശൻ പ്രകാശനം ചെയ്തു. ആർ പ്രദീപ് കുമാർ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. ജയരാജ് ഭാരതി, പി ആർ ശ്രീകുമാർ, അശോക് കുമാർ അൻപൊലി, കൂടൽ ശോഭന, കാലടി എസ് മുരളീധരൻ, എം.എസ് സുരേഷ് എന്നിവർ പ്രസംഗിച്ചു.
Photo Courtesy - Google








