04:59pm 02 November 2026
NEWS
കാലടി സർവ്വകലാശാലയിൽ നടന്ന വിദ്യാർത്ഥി സമരത്തിന് നേതൃത്വം നൽകിയ വിദ്യാർത്ഥികൾക്ക് നേരെ തുടരുന്ന അച്ചടക്ക നടപടി പിൻവലിക്കണം: ഫ്രറ്റേണിറ്റി മൂവ്മെൻ്റ്
02/11/2026  11:24 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കാലടി സർവ്വകലാശാലയിൽ നടന്ന വിദ്യാർത്ഥി സമരത്തിന് നേതൃത്വം നൽകിയ വിദ്യാർത്ഥികൾക്ക് നേരെ തുടരുന്ന അച്ചടക്ക നടപടി പിൻവലിക്കണം: ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

 

എറണാകുളം: കാലടി സർവകലാശാലയിലെ വിദ്യാർഥികൾ നടത്തിയ വിദ്യാർഥി സമരത്തോട് സർവകലാശാല വി.സിയുടെ നേതൃത്വത്തിൽ സമരക്കാരായ വിദ്യാർഥികളെ പ്രതികാര സ്വഭാവത്തിൽ കടുത്ത അച്ചടക്ക നടപടികൾക്ക്  വിധേയമാക്കിയത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ പറഞ്ഞു. സസ്പെൻഷൻ കാലാവധി പ്രഖ്യാപിക്കാതെ യൂണിവേഴ്സിറ്റി പുറത്താക്കിയ വിദ്യാർഥികളുടെ സസ്പെൻഷൻ കാലയളവ് 60 ദിവസം പിന്നിട്ടിരിക്കുന്നു. 
സമരം ചെയ്ത വിദ്യാർഥികളെ 'അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു' എന്ന് പ്രഖ്യാപിച്ച യൂണിവേഴ്സിറ്റി അധികൃതർ 60 ദിവസം പിന്നിട്ടിട്ടും നടപടികളൊന്നും ഉണ്ടാവുന്നില്ലെന്ന് മാത്രമല്ല വിദ്യാർത്ഥികളുടെ സസ്പെൻഷൻ അനിശ്ചിതമയി നീണ്ടു പോവുകയാണ്. സസ്പെൻഷനിൽ ഇരിക്കുന്ന വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ പോലും അനുവദിക്കില്ല എന്ന യൂണിവേഴ്സിറ്റി അധികൃതരുടെ നടപടി അങ്ങേയറ്റം വിദ്യാർഥി വിരുദ്ധമാണ്.
 വിദ്യാർത്ഥികളുടെ നീതിപൂർവ്വമായ അവകാശങ്ങളെ ലംഘിച്ചും അവകാശങ്ങൾക്കായി സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ പ്രതികാര നടപടികൾക്ക് നേതൃത്വം നൽകുന്ന കാലടി സർവകലാശാല വി.സിയും സിൻഡിക്കേറ്റും പൂർണ്ണമായും ജനാധിപത്യവിരുദ്ധമായ പ്രവർത്തനങ്ങൾക്കാണ് നേതൃത്വം നൽകുന്നത്. സസ്പെൻഷൻ നടപടികൾ പിൻവലിക്കുകയും വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യണമെന്നും നഈം ഗഫൂർ ആവശ്യപ്പെട്ടു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img