09:03am 10 November 2026
NEWS
അനധികൃത കെട്ടിടത്തിൽ ദുരന്തം: 194 കോടിയുടെ പുതിയ കെട്ടിടം കാത്തുകിടന്നു
04/07/2025  08:36 AM IST
സുരേഷ് വണ്ടന്നൂർ
അനധികൃത കെട്ടിടത്തിൽ ദുരന്തം: 194 കോടിയുടെ പുതിയ കെട്ടിടം കാത്തുകിടന്നു

കോട്ടയം:ആറര പതിറ്റാണ്ടിലേറെ പഴക്കമുള്ള, പൂർണ്ണമായും അനധികൃതമായ ഒരു കെട്ടിടത്തിലാണ് ദുരന്തം സംഭവിച്ചത്. 12 വർഷം മുമ്പ് പൊതുമരാമത്ത് വകുപ്പ് കെട്ടിടം ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. പഞ്ചായത്തിൻ്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടും വർഷങ്ങളായിട്ടും ഈ കെട്ടിടം ഉപയോഗിച്ചുവരികയായിരുന്നു.

പ്രവർത്തിച്ചിരുന്നു. വരാന്തയിൽ പോലും രോഗികളുണ്ടായിരുന്ന ഗുരുതരമായ സാഹചര്യമാണ് നിലനിന്നിരുന്നത്. കിഫ്ബി ഫണ്ടിൽ നിന്ന് 194 കോടി രൂപ മുടക്കി നിർമ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനത്തിന് കാത്തുകിടക്കുമ്പോളാണ് ഈ ദുരന്തം സംഭവിച്ചത്.

11, 14 വാർഡുകളിൽ നിന്നുള്ള പ്രവേശനം വാക്കാൽ നിരോധിച്ചിരുന്നുവെങ്കിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നില്ല. പത്താം വാർഡിന്റെ ടോയ്‌ലറ്റിനോട് ചേർന്നാണ് തകർന്ന കെട്ടിടം സ്ഥിതി ചെയ്തിരുന്നത്. ഇത് പൂർണ്ണമായി ഒഴിപ്പിച്ച് സ്റ്റോർ മുറികളാക്കി മാറ്റി എന്ന് പറഞ്ഞിരുന്ന സ്ഥലമാണ്. കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിക്കാതെ നിർമ്മിച്ച ഈ കെട്ടിടത്തിൽ തീപിടിത്തമുണ്ടായാൽ ഫയർ എഞ്ചിനുകൾക്ക് പ്രവേശിക്കാനോ രക്ഷാപ്രവർത്തനം നടത്താനോ കഴിയാത്ത അവസ്ഥയായിരുന്നു. ഇന്നലെ മണ്ണുമാന്തി യന്ത്രങ്ങൾ പ്രവേശിപ്പിച്ച് ഗ്രില്ലുകൾ അറുത്തുമാറ്റിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img