07:45pm 05 September 2026
NEWS
സ്ത്രീകളുടെ തിരോധാനം ബിന്ദു പത്മനാഭൻ കൊലപ്പെട്ടതായി വീട്ടമ്മയുടെ വെളിപ്പെടുത്തൽ
14/08/2025  09:13 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സ്ത്രീകളുടെ തിരോധാനം ബിന്ദു പത്മനാഭൻ കൊലപ്പെട്ടതായി വീട്ടമ്മയുടെ വെളിപ്പെടുത്തൽ

ആലപ്പുഴ : ദുരുഹ സാഹചര്യത്തിൽ കാണാതായ നാലു സ്ത്രീകളെക്കുറിച്ചുള്ളകേസിൻ്റെ അന്വോഷണം പുരോഗമിക്കുന്നതിനിടെ ഞെട്ടിപ്പിക്കുന്ന വെളിപെടുത്തലുമായി വീട്ടമ്മ. കാണാതായ ചേർത്തല കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭവൻ (47) കൊല്ലപ്പെട്ടതായാണ്  തിരോധാനത്തിന് വഴിത്തിരിവാകുന്ന പുതിയ വെളിപ്പെടുത്തൽ സെബാസ്റ്റ്യനും വസ്തു ഇടനിലക്കാരനായ സുഹൃത്തും ചേർന്ന് ചേർത്തല പള്ളിപ്പുറത്തെ വീട്ടിൽവെച്ച് ലഹരി മരുന്ന് നൽകിയ ശേഷം ശുചിമുറിയിൽ വെച്ച്ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയെന്നാണ് വെളിപെടുത്തലിലുള്ളത്. വസ്തു ഇടനിലക്കാരനായ  പൊന്നൻ ഫോണിലൂടെ നടത്തിയ  സംഭാഷണത്തിലാണ് ഈ വിവരങ്ങൾ ഉള്ളതെന്നും,ശബ്ദ സന്ദേശം   അന്വേഷണ സംഘ ത്തിനു കൈമാറിയിട്ടുണ്ടെന്നും വീട്ടമ്മ പറയുന്നു. ആരോപണ വിധേയനായ വസ്തു ഇടനിലക്കാരന്‍ ഫ്രാങ്ക്‌ളിന്‍ ഇവരുടെ വീടിനു സമീപം നേരത്തെ വാടകക്കു താമസിച്ചിരുന്നു. ബിന്ദു പത്മനാഭൻതിരോധാനം സംബന്ധിച്ച വാര്‍ത്തകൾ വന്നു തുടങ്ങിയപ്പോൾ  നടത്തിയ സൗഹൃദ സംഭാഷണത്തിലാണ്  ബിന്ദു ജീവിച്ചിരിപ്പില്ലെന്നും ഇവരെ നേരത്തെ കൊന്നു കളഞ്ഞതായും പറയുന്നത്. ഇതിനു പിന്നാലേയാണ് പൊന്നന്‍ ഫ്രാങ്ക്‌ളിനും സെബാസ് റ്റ്യനുമായി ചേര്‍ന്നാണ് കൊലപെടുത്തിയതെന്നു വെളിപെടുത്തിയത്.ഇതിനു ശേഷവും സെബാസ് റ്റ്യന്‍ ഇയാളുടെ വീട്ടിലെത്തിയത് കണ്ടിരുന്നതായും ഇവര്‍ പറയുന്നു. ഫോണ്‍ സംഭാഷണവും മൊഴിയും മുന്നു വർഷം മുൻപ് അന്വേഷണ സംഘത്തിനു കൈമാറിയിരുന്നു. വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസന്വേഷിക്കുന്ന സംസ്ഥാന ക്രൈംബ്രാഞ്ച് പ്രാഥമിക വിവര ശേഖരണം തുടങ്ങി. ഇവർ തമ്മിലുള്ള സംഭാഷണങ്ങളിലൂടെ പുറത്തുവന്ന വിവരങ്ങൾ നിര്‍ണായകമാണെന്നാ
ണ് അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തൽ .ബിന്ദു പത്മനാഭനു മായി സെബാസ് റ്റ്യനെ കൂടാതെ ഫ്രാങ്ക്‌ളിനും ബന്ധമുണ്ടായിരുന്നതായും ഉദ്യോഗസ്ഥർക്ക് സുചനലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച വിശദമായ അന്വേഷണം ഉണ്ടാകുമെന്നാണ് വിവരം. ഏറ്റുമാനൂർ സ്വദേശിനി ജൈനമ്മയുടെ തിരോധാനത്തിൽ സെബാസ് റ്റ്യൻ റിമാൻഡിലാണ്. പള്ളിപ്പുറഞ്ഞെഇയാളുടെ വീട്ടുവളപ്പിൽ നിന്ന് കഞ്ഞിക്കരിഞ്ഞ നിലയിൽ മൃതദേഹ അവശിഷ്ടങ്ങൾ നേരത്തെ കണ്ടെത്തിയതിനെ തുടർന്ന് അധുനീക റഡാർ സംവിധാനം ഉപയോഗിച്ച് വിശദമായ പരിശോധനകൾവീട്ടിലുംപറമ്പിലും നടത്തിയിരുന്നു. അതേസമയംകോട്ടയം അതിരമ്പുഴ സ്വദേശിനി ജൈനമ്മയുടെ തിരോധാനത്തിലും വഴിത്തിരിവാകുന്നതെളിവുകൾ പുറത്ത് വന്നു തുടങ്ങിയതോടെഈ കേസിലുംഅന്വേഷണം നിർണ്ണായകഘട്ടത്തിലേക്ക് കടക്കുകയാണ്കാണാതായ മറ്റ് രണ്ട് സ്ത്രീകളായ ഐഷ .സിന്ധുഎന്നിവരുടെ  തിരോധാനത്തിലും  പ്രതീക്ഷകളോടെയാണ്അന്വോഷണ സംഘംമുന്നോട്ട്പോകുന്നത്

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.