05:07am 10 September 2026
NEWS
ചെറിയനാട്ട് തെരുവ് നായ ആക്രമണം: ഭിന്നശേഷിക്കാരനായ യുവാവിന് ഗുരുതര പരിക്ക്; ദേഹമാസകലം 42 കടിയേറ്റു
22/02/2026  10:12 PM IST
nila
ചെറിയനാട്ട് തെരുവ് നായ ആക്രമണം: ഭിന്നശേഷിക്കാരനായ യുവാവിന് ഗുരുതര പരിക്ക്; ദേഹമാസകലം 42 കടിയേറ്റു

ചെങ്ങന്നൂർ :​ചെറിയനാട് പഞ്ചായത്തിലെ പതിനാറാം വാർഡിൽ ഭിന്നശേഷിക്കാരനായ യുവാവിനെ തെരുവ് നായ ക്രൂരമായി ആക്രമിച്ചു. ആലപ്പാട് ജംഗ്ഷനു കിഴക്ക് 
ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. പൊൻമാലവേലിൽ വീട്ടിൽ  ആനന്ദ് എന്ന യുവാവിനാണ് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.
പിതൃ സഹോദരൻ്റെ കടയിൽ ജോലി ചെയ്തുവരികയാണ് ആനന്ദ്. ഉച്ചയ്ക്ക് ഊണ് കഴിക്കാനായി പിതൃ സഹോദരൻ്റെ വീട്ടിലെത്തിയപ്പോഴാണ് വീട്ടുപടിക്കൽ വെച്ച് തെരുവ് നായ ചാടിവീണത്. കാലിന് സ്വാധീനക്കുറവുള്ളതിനാൽ നായയുടെ അപ്രതീക്ഷിത ആക്രമണത്തിൽ നിന്ന് ഓടിമാറാൻ ആനന്ദിന് സാധിച്ചില്ല.
​നായയുടെ ആക്രമണത്തിൽ നിലത്തു വീണ ആനന്ദിനെ നായ ദേഹമാസകലം കടിച്ചു കീറുകയായിരുന്നു. ആ സമയത്ത് വീട്ടിൽ 94 വയസുള്ള  അമ്മമാത്രമേ ഉണ്ടായിരുന്നുള്ളു ആനന്ദിൻ്റെ നിലവിളി കേട്ടെത്തിയ അയൽവാസികളാണ് നായയെ ഓടിച്ച് യുവാവിനെ രക്ഷപ്പെടുത്തിയത്.
​​ശരീരത്തിൽ 42-ഓളം ഇടങ്ങളിൽ നായയുടെ കടിയേറ്റു. ഗുരുതരമായി പരിക്കേറ്റ ആനന്ദിനെ ഉടൻ തന്നെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളജി ലേക്ക് മാറ്റി.
​​സംഭവമറിഞ്ഞ് വാർഡ് മെമ്പർ ജിഷ്ണ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ജനവാസ മേഖലകളിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നത് പ്രദേശവാസികളിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാരനായ യുവാവിനുണ്ടായ ഈ ദുരവസ്ഥയിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img