11:28am 13 November 2026
NEWS
നാവിക ദിനാഘോഷം മുന്നൊരുക്കങ്ങളുടെ ഭാഗമായി വിഭിന്നശേഷി കുട്ടികളും മുതിര്‍ന്ന പൗരന്മാരും കപ്പലുകള്‍ സന്ദര്‍ശിച്ചു
09/11/2025  11:47 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നാവിക ദിനാഘോഷം മുന്നൊരുക്കങ്ങളുടെ ഭാഗമായി വിഭിന്നശേഷി കുട്ടികളും മുതിര്‍ന്ന പൗരന്മാരും കപ്പലുകള്‍ സന്ദര്‍ശിച്ചു

കൊച്ചി: നാവിക ദിനാഘോഷത്തിന്റെ  മുന്നൊരുക്കങ്ങളുടെ ഭാഗമായി വിഭിന്നശേഷി കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും കപ്പല്‍ സന്ദര്‍ശിക്കാന്‍ സൗകര്യമൊരുക്കി. ഐ എന്‍ എസ് ഷാര്‍ദൂല്‍  കപ്പലിലും നേവല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയ്‌റോനോട്ടിക്കല്‍ ടെക്നോളജിയില്‍ ഒരുക്കിയ മ്യൂസിയത്തിലും ഇവര്‍ സന്ദര്‍ശനം നടത്തി. എറണാകുളം ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള 200-ലധികം വിഭിന്നശേഷി വിദ്യാര്‍ഥികളും അധ്യാപകരും പരിപാടിയില്‍ പങ്കെടുത്തു.

നാവിക സേനയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ഒരുക്കിയ പരിപാടിയില്‍ കപ്പലിന്റെ ഗൈഡഡ് ടൂര്‍, ചെറിയ ആയുധങ്ങളുടെ പ്രദര്‍ശനം, നാവിക പരിശീലന സ്‌കൂളുകളുടെ ഇന്ററാക്ടീവ് എക്സിബിറ്റുകള്‍ തുടങ്ങിയവയാണ് നടന്നത്. അധ്യാപകരോടൊപ്പം കപ്പലുകളിലും പ്രദര്‍ശനങ്ങളിലും ആനന്ദത്തോടെ സഞ്ചരിച്ച കുട്ടികളുടെ ചിരിയും ആവേശവും ദിനത്തെ സ്മരണീയമാക്കി.

കേരളത്തിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് സൗത്ത് നേവല്‍ കമാന്‍ഡിലാണ് സന്ദര്‍ശന അവസരം ഒരുക്കിയത്. ഏകദേശം 60 മുതിര്‍ന്ന പൗരന്മാര്‍ കപ്പലുകളും എയ്‌റോനോട്ടിക്കല്‍ ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രദര്‍ശനങ്ങളും സന്ദര്‍ശിച്ച് നേവിയുടെ പരിശീലന പ്രവര്‍ത്തനങ്ങള്‍ അടുത്തറിഞ്ഞു.

ഐ എന്‍ എസ് ഷാര്‍ദൂലില്‍ കപ്പലിന്റെ പ്രവര്‍ത്തനവും ശേഷിയും സംബന്ധിച്ച വിശദീകരണത്തിന് ശേഷം സന്ദര്‍ശകര്‍ നാവികസേനയോടുള്ള തങ്ങളുടെ അനുഭവങ്ങളും അഭിനന്ദനങ്ങളും പങ്കുവെച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img