ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ഡിസം. 5ന് ഭിന്നശേഷി ദിനാഘോഷം
എറണാകുളം : വൈക്കം വിജയലക്ഷ്മി, ഗിന്നസ് പക്രു തുടങ്ങി 200ലേറെ ഭിന്നശേഷി കലാകൃത്തുക്കള്‍ പങ്കെടുക്കുന്നു പ്രവേശനം സൗജന്യംജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ (ഡിടിപിസി), കേരള ചേംബര്‍ ഓഫ് കോമേഴ്‌സ്, ലയണ്‍സ് ക്ലബ് എറണാകുളം ഡിസ്ട്രിക്റ്റ്, നഗരത്തിലെ കോളജുകള്‍ എന്നീ സ്ഥാപനങ്ങളും സംഘടനകളുമായി സഹകരിച്ചാണ് പരിപാടിമുത്തൂറ്റ് ഫിനാന്‍സ്, ആസ്റ്റര്‍ മെഡിസിറ്റി തുടങ്ങിയ സ്ഥാപനങ്ങളുടെ പിന്തുണ
ഡിസംബര്‍ 3ലെ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം 200-ലേറെ ഭിന്നശേഷി കലാകൃത്തുക്കളുടെ സംഗീത, നൃത്ത, ഹാസ്യപരിപാടികളോടെ ആഘോഷിക്കാന്‍ കൊച്ചി. 2025 ഡിസംബര്‍ 5-ന് കൊച്ചിയിലെ ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നക്കുന്ന 'ഫ്‌ളൈവിംഗ്‌സ് മെഗാഷോ 2025 പരിപാടി വൈകീട്ട് 4ന് ആരംഭിക്കുമെന്ന് സംഘാടകരായ ഫ്‌ളൈവിംഗ്‌സ് മെഗാഷോ ഇവന്റ്‌സ് ഡയറക്ടറും ഭിന്നശേഷിക്കാരനുമായ സൈമണ്‍ ജോര്‍ജ് അറിയിച്ചു. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ (ഡിടിപിസി), കേരള ചേംബര്‍ ഓഫ് കോമേഴ്‌സ്, ലയണ്‍സ് ക്ലബ് എറണാകുളം ഡിസ്ട്രിക്റ്റ്, നഗരത്തിലെ കോളജുകള്‍ എന്നീ സ്ഥാപനങ്ങളും സംഘടനകളുമായി സഹകരിച്ചാണ് പരിപാടി. പ്രവേശനം സൗജന്യമായിരിക്കും. കലയിലൂടെ പരിമിതികള്‍ മറികടക്കുക (Breaking the barriers through art) എന്നതാണ് ഈ വര്‍ഷത്തെ ആഘോഷപരിപാടികളുടെ ഇതിവൃത്തം. കേരളം, തമിഴ്നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി വൈക്കം വിജയലക്ഷ്മി, ഗിന്നസ് പക്രു, റിത്വിക് രാജന്‍, രാഹുല്‍ രാജ്, പി വാസന്തി, ശ്രീലത ചേര്‍ത്തല, പൂജാ രമേശന്‍, റിമ ജോയ്, വിഷ്ണു പരശുറാം തുടങ്ങി കാഴ്ച, ശ്രവണ, ചലന വെല്ലുവിളികള്‍ നേരിടുന്ന 200ഓളം ഭിന്നശേഷി കലാകൃത്തുക്കള്‍ പങ്കെടുക്കുന്ന ഫ്‌ളൈവിംഗ്‌സ് മെഗാഷോയില്‍ കോമഡി ഷോ, ശിങ്കാരിമേളം, ഫ്യൂഷന്‍ മ്യൂസിക്, വീല്‍ചെയര്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, സൂംബാ ഡാന്‍സ്, ഫാഷന്‍ ഷോ തുടങ്ങിയ വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. സിനിമാതാരം ഗിന്നസ് പക്രുവാണ് കോമഡി ഷോയ്ക്ക് നേതൃത്വം നല്‍കുന്നതെങ്കില്‍ രാഹുല്‍ രാജ് ഫ്യൂഷന്‍ മ്യൂസിക്കും പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മി ഗാനമേളയും അവതരിപ്പിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ഭിന്നശേഷി സൗഹൃദ കലാപ്ലാറ്റ്ഫോമാണ് 2010 മുതല്‍ പ്രവര്‍ത്തിക്കുന്ന ഫ്‌ളൈവിംഗ്‌സ്. ഭിന്നശേഷിയുള്ളവര്‍ക്ക് ആത്മവിശ്വസത്തോടെ മുഖ്യധാരയില്‍ കടന്നു വരാന്‍ ആവശ്യമായ പൊതുജന പിന്തുണ ആര്‍ജിക്കുകയാണ് ആഘോഷ പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സൈമണ്‍ ജോര്‍ജ് പറഞ്ഞു. മുത്തൂറ്റ് ഫിനാന്‍സ്, ആസ്റ്റര്‍ മെഡിസിറ്റി തുടങ്ങിയ സ്ഥാപനങ്ങളുടെ പിന്തുണയും പരിപാടിക്കുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 73569 20695








