02:24pm 13 November 2025
NEWS
ചൈനയില്‍ നടക്കുന്ന സി.ഐ.പി.എസ് 2025-ല്‍ കൂസാറ്റ് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ് സ്കൂളിന്‍റെ ഡയറക്ടര്‍ പങ്കെടുക്കും
12/11/2025  03:53 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ചൈനയില്‍ നടക്കുന്ന സി.ഐ.പി.എസ് 2025-ല്‍ കൂസാറ്റ് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ് സ്കൂളിന്‍റെ ഡയറക്ടര്‍ പങ്കെടുക്കും

 

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ സ്കൂള്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ് ഡയറക്ടര്‍ ഡോ. മിനി ശേഖരന്‍, 2025 നവംബര്‍ 13 മുതല്‍ 16 വരെ ഗ്വാങ്ഷൗവിലെ ചൈന ഇംപോര്‍ട്ട് ആന്‍ഡ്            എക്സ്പോര്‍ട്ട് ഫെയര്‍ കോംപ്ലെക്സില്‍ നടക്കുന്ന 29-ാമത് ചൈന ഇന്‍റര്‍നാഷണല്‍ പെറ്റ് ഷോയില്‍ (CIPS 2025) ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കും.

ആഗോള അലങ്കാര മത്സ്യമേഖലയിലെ ഇന്ത്യയുടെ വളരുന്ന സാധ്യതകളെയും വിപണി അവസരങ്ങളെയും ആസ്പദമാക്കി ഡോ. മിനി ശേഖരന്‍ 'Swimming Ahead: Market Trends in Indian Ornamental Fish Industry"എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. കൂടാതെ, ഈ മേഖലയില്‍ ഉയര്‍ന്നു വരുന്ന വ്യാപാര മാതൃകകള്‍, സുസ്ഥിര നടപടികള്‍, വ്യവസായത്തെ രൂപപ്പെടുത്തുന്ന നൂതനാശയങ്ങള്‍ എന്നിവയെ കുറിച്ചും അവതരിപ്പിക്കും.

വളര്‍ത്തുമൃഗങ്ങളുടെയും അക്വേറിയം വ്യവസായത്തിന്‍റെയും ലോകത്തിലെ ഏറ്റവും വലിയ പ്രദര്‍ശനങ്ങളിലൊന്നായ സിഐപിഎസ്, 120ലധികം രാജ്യങ്ങളില്‍ നിന്നുള്ള 14,000-ലധികം പ്രദര്‍ശകരെയും 70,000-ലധികം വ്യാപാരികളേയും ഒരുമിപ്പിക്കുന്ന അന്താരാഷ്ട്ര വേദിയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img