10:27am 10 August 2026
NEWS
യുവ നടിയെ വീട്ടിൽ വിളിച്ചുവരുത്തി ബലാത്സം​ഗം ചെയ്ത സംവിധായകൻ അറസ്റ്റിൽ
10/08/2026  06:57 AM IST
nila
യുവ നടിയെ വീട്ടിൽ വിളിച്ചുവരുത്തി ബലാത്സം​ഗം ചെയ്ത സംവിധായകൻ അറസ്റ്റിൽ

മുംബൈ: യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മുതിർന്ന സംവിധായകൻ ഷക്കീൽ നൂറാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. 33കാരിയായ നടി നൽകിയ പരാതിയിലാണ് 73കാരനായ സംവിധായകനെതിരെ നടപടി. പുതിയ സിനിമയുടെ ചർച്ചയ്ക്കായി മുംബൈ മൽവാനിയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് പീഡിപ്പിച്ചതെന്നാണ് നടിയുടെ ആരോപണം. മയക്കുമരുന്ന് നൽകിയ ശേഷം ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിൽ പറയുന്നു.

സംഭവത്തിൽ കേസെടുത്ത പൊലീസ് ഷക്കീൽ നൂറാനിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ആഗസ്റ്റ് 12 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പരാതിയിൽ ഉന്നയിച്ച ആരോപണങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

1999ൽ പുറത്തിറങ്ങിയ ‘ബഡേ ദിൽവാലെ’, 2000ലെ ‘ജോരു കാ ഗുലാം’ തുടങ്ങിയ ചിത്രങ്ങളുടെ രചന, നിർമാണം, സംവിധാനം എന്നിവ നിർവഹിച്ചിട്ടുള്ള സംവിധായകനാണ് ഷക്കീൽ നൂറാനി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img