03:36am 08 November 2026
NEWS
ആയിരക്കണക്കിന് വർഷം മുമ്പ് വംശനാശം സംഭവിച്ച ജീവിക്ക് പുനർജന്മം


08/04/2025  04:03 PM IST
nila
ആയിരക്കണക്കിന് വർഷം മുമ്പ് വംശനാശം സംഭവിച്ച ജീവിക്ക് പുനർജന്മം

12,500 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ചെന്നായ വിഭാ​ഗത്തിന് പുനർജന്മം.  ടെക്‌സാസ് ആസ്ഥാനമായ കൊളോസൽ ബയോസയൻസസ് എന്ന കമ്പനിയാണ് ഡയർ വൂൾഫ് എന്ന ചെന്നായ വിഭാ​ഗത്തിന് പുനർജന്മം നൽകിയിരിക്കുന്നത്. രണ്ട് ഡയർ വൂൾഫുകളെയാണ് ​ഗവേഷകർ  ഡയർ വൂൾഫിന്റെ പുരാതന ഡിഎൻഎയും ക്ലോണിങും ജീൻ എഡിറ്റിങും ഉപയോഗപ്പെടുത്തി ജന്മം നൽകിയിരിക്കുന്നത്. രണ്ടും ആൺ ചെന്നായ്കളാണ്. റോമുലസ്, റെമസ് എന്നിങ്ങനെയാണ് ഇവയുടെ പേര്.

2024 ഒക്ടോബർ ഒന്നിനാണ് റോമുലസ്, റെമസ് എന്നിവ ജന്മം കൊണ്ടത്. ഇതിന് പിന്നാലെ 2025 ജനുവരിയിൽ ഒരു പെൺ ചെന്നായക്കും ​ഗവേഷകർ ജന്മം നൽകിയിട്ടുണ്ട്. വംശനാശത്തിൽ നിന്ന് പുനർജനിച്ച ചെന്നായ്കൾ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.  ഒരു കാലത്ത് വടക്കൻ അമേരിക്കയിൽ വിഹരിച്ചിരുന്ന ഇരപിടിയൻ ജീവിയായിരുന്നു ഡയർ വുൾഫ്. ഇപ്പോഴുള്ള ഗ്രേ വൂൾഫിനേക്കാൾ വലുപ്പമുള്ളവയും കട്ടിയുള്ള രോമങ്ങളും ശക്തിയേറിയ താടിയെല്ലും ഉള്ളവയായിരുന്നു ഇവ.

കൊളോസൽ ബയോസയൻസ് പുനരുജ്ജീവിപ്പിക്കാൻ ആഗ്രഹിക്കുന്ന ജീവികളിൽ ഒന്ന് മാത്രമായിരുന്നു ഡയർവൂൾഫ്. പ്രാചീന കാലത്ത് ജീവിച്ചിരുന്ന മാമത്ത്, ഡോഡോ, ടാസ്മാനിയൻ കടുവ എന്നിവയ്‌ക്കെല്ലാം പുനർജന്മം നൽകാനാണ് കമ്പനിയുടെ ഇനിയുള്ള പദ്ധതി. അതിനുള്ള ജോലികൾ നടക്കുന്നുമുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img