09:56pm 12 November 2026
NEWS
അമീരി ദിവാനിൽ നയതന്ത്ര സംഗമം; സൗദി പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഖത്തർ അമീർ
05/02/2026  09:50 PM IST
nila
അമീരി ദിവാനിൽ നയതന്ത്ര സംഗമം; സൗദി പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഖത്തർ അമീർ

 


ദോഹ: സൗദി അറേബ്യൻ പ്രതിരോധ മന്ത്രി  ഖാലിദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരനുമായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി കൂടിക്കാഴ്ച നടത്തി. ദോഹയിലെ അമീരി ദിവാനിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാഹോദര്യ ബന്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നു.
സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും ആശംസകൾ പ്രതിരോധ മന്ത്രി ഖത്തർ അമീറിന് കൈമാറി. പകരം അമീർ തന്റെ അഭിവാദ്യങ്ങൾ സൗദി നേതൃത്വത്തെ അറിയിച്ചു.ഖത്തറും സൗദിയും തമ്മിലുള്ള തന്ത്രപ്രധാന ബന്ധം വികസിപ്പിക്കുന്നതിനൊപ്പം മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും പൊതുവായ താൽപ്പര്യമുള്ള വിഷയങ്ങളും നേതാക്കൾ വിശകലനം ചെയ്തു.ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽഥാനി, സൗദി ഉന്നതതല പ്രതിനിധി സംഘം തുടങ്ങിയവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img