11:19am 11 November 2026
NEWS
ദിനേഷ് പ്രഭു ഇസ്പ ദേശീയ അധ്യക്ഷന്‍
26/09/2025  08:35 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ദിനേഷ് പ്രഭു ഇസ്പ ദേശീയ അധ്യക്ഷന്‍
HIGHLIGHTS

ഇന്ത്യന്‍ സ്മോള്‍സ്‌കെയില്‍ പെയിന്റസ് അസോസിയേഷന്‍ (ഇസ്പാ) ദേശീയ അധ്യക്ഷന്‍ ദിനേഷ് പ്രഭു (ഗോള്‍ഡ്സണ്‍ പെയിന്റസ്, കളമശ്ശേരി)

കൊച്ചി: (26.09.25) ഇന്ത്യന്‍ സ്മോള്‍സ്‌കെയില്‍ പെയിന്റസ് അസോസിയേഷന്‍ (ഇസ്പാ) ദേശീയ അധ്യക്ഷനായി മലയാളി സംരംഭകന്‍ ദിനേഷ് പ്രഭു (ഗോള്‍ഡ്സണ്‍ പെയിന്റസ്, കളമശ്ശേരി) തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായിട്ടാണ് കേരള എംഎസ്എംഇ സംരംഭകന്‍ അസോസിയേഷന്റെ ദേശീയ അധ്യക്ഷ സ്ഥാനത്തെത്തുന്നത്. മുംബൈ ആസ്ഥാനമായി ഇന്ത്യമുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ഇസ്പയില്‍ പെയിന്റ്നിര്‍മ്മാതാക്കളും അസംസ്‌കൃതവസ്തു വിതരണക്കാരും ഉള്‍പ്പെടെ രണ്ടായിരത്തിലധികം അംഗങ്ങളാണുള്ളത്. കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ കമ്മിറ്റികളില്‍ പെയിന്റ് നിര്‍മ്മാതാക്കളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് ഇസ്പ. കേരളമുള്‍പ്പെടെ 11 സംസ്ഥാന കമ്മിറ്റികളാണ് ഇസ്പയ്ക്കുള്ളത്. 

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img