04:31pm 26 July 2026
NEWS
ഏഷ്യൻ-ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സുകളിൽ ഇടംപിടിച്ച് ദിനേഷ് കാർത്തിക്കിൻ്റെ ജഴ്സി
25/03/2026  06:52 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഏഷ്യൻ-ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സുകളിൽ ഇടംപിടിച്ച്  ദിനേഷ് കാർത്തിക്കിൻ്റെ ജഴ്സി
HIGHLIGHTS

ചെന്നൈ അമിർത ഗ്രൂപ്പ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ഏഷ്യൻ - ഇന്ത്യൻ റെക്കോർഡ്സ് ചടങ്ങിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് കാർത്തിക്.

കൊച്ചി: ദേശീയ ക്രിക്കറ്റ് താരം ദിനേഷ് കാർത്തിൻ്റെ ജഴ്‌സി നമ്പർ അണിഞ്ഞ് ചെന്നെയിലെഅമിർത ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിലെ വിദ്യാർത്ഥികൾ ഏഷ്യൻ- ഇന്ത്യൻ ബുക്ക് ഓഫ് റെക്കാർഡ്സിൽ ഇടംപിടിച്ചു. വാർഷിക കായികമേളയായ ‘CAG7 2026’ ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ദിനേഷ് കാർത്തിക് മുഖ്യാഥികളായിരുന്നു.കായികമേളയുടെ ഭാഗമായി 2026 വിദ്യാർത്ഥികൾ അണിനിരന്ന് മൈതാനത്ത് തീർത്ത ‘CA /DK 19’ എന്ന ഹ്യൂമൻ ഫോർമേഷൻ ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇടംപിടിച്ചു. ഒരു കായികതാരത്തിന്റെ ജേഴ്‌സി നമ്പർ ഇത്രയധികം പേർ ചേർന്ന് പ്രദർശിപ്പിക്കുന്നത് ആദ്യമായാണ്. ദിനേഷ് കാർത്തിക്കിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ജേഴ്‌സി നമ്പറായ 19 ഉൾപ്പെടുത്തിയാണ് ഈ റെക്കോർഡ് പ്രകടനം ഒരുക്കിയത്.മത്സരവിജയികൾക്ക് ദിനേഷ് കാർത്തിക് പുരസ്കാരങ്ങൾ വിതരണം ചെയ്തു.തമിഴ്‌നാട് ഡോ. എം.ജി.ആർ മെഡിക്കൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഡോ. കെ. നാരായണസാമി, ചെന്നൈ അമിർത ഗ്രൂപ്പ് ചെയർമാൻ ആർ. ബൂമിനാഥൻ, പ്രിൻസിപ്പൽമാർ എന്നിവർ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img