11:50pm 21 September 2026
NEWS
ചിങ്ങപ്പുലരിയിൽ ഡിംസ് ഓണാഘോഷങ്ങൾക്ക് വർണ്ണാഭമായ തുടക്കം
17/08/2026  05:31 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ചിങ്ങപ്പുലരിയിൽ ഡിംസ് ഓണാഘോഷങ്ങൾക്ക് വർണ്ണാഭമായ തുടക്കം

ചാലക്കുടി: ഡിംസ് മീഡിയ കോളേജിൽ ചിങ്ങം ഒന്നിന് വിവിധ പരിപാടികളോടെ ഓണാഘോഷങ്ങൾക്ക് തുടക്കമായി. ‘ഡിംസ് ബ്രാൻഡ് ന്യൂ ഓണം‘ എന്ന് പേരിട്ടിരിക്കുന്ന ആഘോഷപരിപാടികളിൽ വിവിധ മത്സരങ്ങൾ നടക്കുന്നു. ഇന്ന് നടന്ന മലയാളി മന്നൻ, മലയാളി മങ്ക മത്സരത്തിൽ അലൻ പോൾ, ഭദ്ര കെ.എസ് എന്നിവർ വിജയികളായി. കോളേജ് പ്രിൻസിപ്പൽ ഡോ. സിനോജ് ആൻ്റണി, വിജയികളെ പ്രഖ്യാപിച്ചു. ഡയറക്ടർ റവ. ഡോ. ആൻ്റണി വടക്കേകര വി.സി. അവാർഡുകൾ വിതരണം ചെയ്തു. ഫിനാൻസ് ഓഫീസർ ഫാ. ടോം ജോൺ പുത്തൻപുരക്കൽ, ജിബിന ജോർജ്, സാഗി പോൾ, ലിൻസൻ എം ജയിംസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഡിഗ്രി മൂന്നാം വർഷ വിദ്യാർഥികളും കാവ്യ തിയേറ്റർ ക്ലബും സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിച്ചത്. ഓണാഘോഷത്തോടനുബന്ധിച്ചുള്ള കുസൃതി-കായിക മത്സരങ്ങളും ഓണസദ്യയും 20, 21 തീയതികളിൽ നടക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img