10:57pm 15 October 2026
NEWS
ഡിംസ് മീഡിയ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് നടത്തി
15/10/2026  07:18 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഡിംസ് മീഡിയ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് നടത്തി
HIGHLIGHTS

മുരിങ്ങൂർ ഡിംസ് മീഡിയ കോളേജ് യൂണിയൻ ഭാരവാഹികൾ ഡയറക്ടർ റവ.ഡോ. ആന്റണി വടക്കേകര, പ്രിൻസിപ്പാൾ ഡോ. സിനോജ് ആന്റണി, വരണാധികാരി ലിൻസൺ എം. ജെയിംസ്, വൈസ് പ്രിൻസിപ്പാൾ ജിജി സി. ബേബി, ഫിനാൻസ് ഓഫീസർ ഫാ. ടോം ജോൺ എന്നിവർക്കൊപ്പം.

ചാലക്കുടി: കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന മുരിങ്ങൂർ ഡിംസ് മീഡിയ കോളേജ് യൂണിവേഴ്സിറ്റി മാനദണ്ഡ പ്രകാരം യൂണിയൻ തിരഞ്ഞെടുപ്പ് നടത്തി. റിട്ടേണിങ്ങ് ഓഫീസർ ലിൻസൺ എം. ജയിംസ് നേതൃത്വം കൊടുത്തു. കോളേജ് ഡയറക്ടർ റവ. ഡോ. ആൻ്റണി വടക്കേകര വി.സി,പ്രിൻസിപ്പാൾ ഡോ. സിനോജ് ആൻ്റണി, ഫിനാൻസ് മാനേജർ ഫാ. ടോം ജോൺ പുത്തൻപുരക്കൽ, വൈസ് പ്രിൻസിപ്പാൾ ജിജി സി. ബേബി എന്നിവർ തിരഞ്ഞെടുക്കപ്പെട്ട യൂണിയൻ ഭാരവാഹികൾ ക്ക്  ആശംസകളർപ്പിച്ചു സംസാരിച്ചു. ഡിംസ് കോളേജ് യൂണിയൻ ഭാരവാഹികൾ:
ചെയർ പേഴ്സൻ - നന്ദകിഷോർ കെ.ബി; വൈസ് ചെയർപേഴ്സൺ - സ്നേഹ സുധാകരൻ; ജനറൽ സെക്രട്ടറി - അലൻ പോൾ കെ; യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ - ഹരിഗോവിന്ദ് വി.എസ്, 
ആർട്സ് ക്ലബ് സെക്രട്ടറി - അബിന എസ്;ജനറൽ ക്യാപ്റ്റൻ - കുര്യാക്കോസ് സോജൻ; മാഗസിൻ എഡിറ്റർ - ആഷ്ന മരിയ.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img