
മുരിങ്ങൂർ ഡിംസ് മീഡിയ കോളേജ് യൂണിയൻ ഭാരവാഹികൾ ഡയറക്ടർ റവ.ഡോ. ആന്റണി വടക്കേകര, പ്രിൻസിപ്പാൾ ഡോ. സിനോജ് ആന്റണി, വരണാധികാരി ലിൻസൺ എം. ജെയിംസ്, വൈസ് പ്രിൻസിപ്പാൾ ജിജി സി. ബേബി, ഫിനാൻസ് ഓഫീസർ ഫാ. ടോം ജോൺ എന്നിവർക്കൊപ്പം.
ചാലക്കുടി: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന മുരിങ്ങൂർ ഡിംസ് മീഡിയ കോളേജ് യൂണിവേഴ്സിറ്റി മാനദണ്ഡ പ്രകാരം യൂണിയൻ തിരഞ്ഞെടുപ്പ് നടത്തി. റിട്ടേണിങ്ങ് ഓഫീസർ ലിൻസൺ എം. ജയിംസ് നേതൃത്വം കൊടുത്തു. കോളേജ് ഡയറക്ടർ റവ. ഡോ. ആൻ്റണി വടക്കേകര വി.സി,പ്രിൻസിപ്പാൾ ഡോ. സിനോജ് ആൻ്റണി, ഫിനാൻസ് മാനേജർ ഫാ. ടോം ജോൺ പുത്തൻപുരക്കൽ, വൈസ് പ്രിൻസിപ്പാൾ ജിജി സി. ബേബി എന്നിവർ തിരഞ്ഞെടുക്കപ്പെട്ട യൂണിയൻ ഭാരവാഹികൾ ക്ക് ആശംസകളർപ്പിച്ചു സംസാരിച്ചു. ഡിംസ് കോളേജ് യൂണിയൻ ഭാരവാഹികൾ:
ചെയർ പേഴ്സൻ - നന്ദകിഷോർ കെ.ബി; വൈസ് ചെയർപേഴ്സൺ - സ്നേഹ സുധാകരൻ; ജനറൽ സെക്രട്ടറി - അലൻ പോൾ കെ; യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ - ഹരിഗോവിന്ദ് വി.എസ്,
ആർട്സ് ക്ലബ് സെക്രട്ടറി - അബിന എസ്;ജനറൽ ക്യാപ്റ്റൻ - കുര്യാക്കോസ് സോജൻ; മാഗസിൻ എഡിറ്റർ - ആഷ്ന മരിയ.
Photo Courtesy - Google










