NEWS
ഡിംസ് മീഡിയ കോളേജിലെ അധ്യാപകന് യൂണിവേഴ്സിറ്റി റാങ്ക്
01/08/2025 03:41 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

മഹാത്മാഗാന്ധി സർവ്വകലാശാല ജേർണലിസം & മാസ്സ് കമ്മ്യൂണിക്കേഷൻ ബിരുദാനന്തര ബിരുദ പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ ചാലക്കുടി ഡിംസ് മീഡിയ കോളേജ് അസ്സി. പ്രൊഫസ്സർ റവ. ഫാ. ടോം ജോൺ പുത്തൻപുരയ്ക്കൽ വി.സി.യെ കോളേജിൽ സംഘടിപ്പിച്ച ചടങ്ങിൽ അനുമോദിച്ചു. കോളേജിന്റെ ഉപഹാരം ഡയറക്ടർ റവ. ഡോ. ആന്റണി വടക്കേകര വി.സി. സമ്മാനിച്ചു. പ്രിൻസിപ്പാൾ ഡോ. സിനോജ് ആന്റണി, അധ്യാപകരായ ലിൻസൻ എം ജെയിംസ്, ജിജി കലാമന്ദിർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വാരാന്ത്യ അസംബ്ലിയുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ മൂന്നാം വർഷ ജേർണലിസം വിദ്യാർഥികളുടെ ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.









