01:22am 13 November 2026
NEWS
ഡിംസ് മീഡിയ കോളേജ് വാർഷീകാഘോഷം
18/03/2026  06:45 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഡിംസ് മീഡിയ കോളേജ് വാർഷീകാഘോഷം

ചാലക്കുടി: മുരിങ്ങൂർ ഡിംസ് മീഡിയ കോളേജ് ഡേ ചലച്ചിത്രതാരവും മോഡലുമായ റിതു മന്ത്ര ഉദ്ഘാടനം ചെയ്തു. കോളേജ് ഡയറക്ടർ റവ.ഡോ. ആൻ്റണി വടക്കേകര വി.സി അദ്ധ്യക്ഷനായിരുന്നു. സ്റ്റാഫ് സെക്രട്ടറി സിമി പി.എസ് കോളേജിൻ്റെ  വാർഷിക പ്രവർത്തന റിപ്പോർട്ട്  അവതരിപ്പിച്ചു.  മുഖ്യ അതിഥി റിതു മന്ത്ര മിസ്സ് ഇന്ത്യ മത്സരത്തിലും, ബിഗ് ബോസ് സീസൺ 3 യിലും പങ്കെടുത്തതിൻ്റെയും ചലച്ചിത്ര-മോഡലിങ് മേഖലകളിലെയും  അനുഭവങ്ങൾ വിദ്യാർഥികളുമായി പങ്കുവച്ചു. വൈസ് പ്രിൻസിപ്പാൾ ജിജി സി. ബേബി, പ്രോഗ്രാം കൺവീനർ നെവിൻ സാം, ഫാ. ടോം ജോൺ പുത്തൻപുരയ്ക്കൽ വി.സി, ഗിദ്യ ലാൽ, യൂണിയൻ ചെയർ പേഴ്സൺ ജെസ്‌വിൻ ജോസ് എന്നിവർ സംസാരിച്ചു. കലാ-കായിക മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും, അവസാന വർഷ ഡിഗ്രി വിദ്യാർഥികളുടെ യാത്രയയപ്പും, വിദ്യാർഥികളുടെ കലാപരിപാടികളും കോളേജ് വാർഷീകാഘോഷത്തെ അവിസ്മരണീയമാക്കി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img