03:13pm 12 November 2026
NEWS
ഡിംസ് പൂർവ്വവിദ്യാർഥിയും സിനിമാ സംവിധായകനുമായ വിഷ്ണുവിനെ ആദരിച്ചു
08/01/2026  07:08 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഡിംസ് പൂർവ്വവിദ്യാർഥിയും സിനിമാ സംവിധായകനുമായ വിഷ്ണുവിനെ ആദരിച്ചു

തിരുവനന്തപുരത്ത്  സംഘടിപ്പിക്കപ്പെട്ട  മുപ്പതാമത്  ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (IFFK) ഫീച്ചർ ഫിലിം വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട "ചാവുകല്യാണം" എന്ന സിനിമയുടെ സംവിധായകനും മുരിങ്ങൂർ ഡിംസ് മീഡിയ കോളേജിലെ പൂർവ്വവിദ്യാർത്ഥിയുമായ വിഷ്ണു ബി. ബീനയെ കോളേജിൽ നടന്ന ചടങ്ങിൽ ആദരിച്ചു.  അഭിനേതാവ് നിതീഷ് ഭാസ്കർ ചടങ്ങിൽ പങ്കെടുത്തു. കോളേജ് ഡയറക്ടർ റവ. ഡോ. ആൻ്റണി വടക്കേകര VC ഉപഹാരം സമ്മാനിച്ചു. കോളേജ് തിയറ്ററിൽ പ്രദർശിപ്പിച്ച ‘ചാവുകല്യാണം‘ നിറഞ്ഞ കൈയ്യടികളോടെയാണ് വിദ്യാർഥികളും അദ്ധ്യാപകരും വരവേറ്റത്. അധ്യാപകൻ കൂടിയായ വിഷ്ണു  തൻ്റെ സിനിമാവിശേഷങ്ങൾ വിദ്യാർത്ഥികളുമായി പങ്കുവച്ചു. വൈസ് പ്രിൻസിപ്പാൾ ജിജി സി. ബേബി, അധ്യാപകരായ ലിൻസൻ എം. ജയിംസ്, ജിബിന ജോർജ് എന്നിവർ ആശസകൾ അർപ്പിച്ചു സംസാരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img